in

“കാണാത്തവർക്ക് കാണാം, കണ്ടവർക്ക് വീണ്ടും കാണാം”, മമ്മൂട്ടി ഭീഷ്മ പർവ്വം ഒടിടി റിലീസിനെ കുറിച്ച് പറയുന്നു…

“കാണാത്തവർക്ക് കാണാം, കണ്ടവർക്ക് വീണ്ടും കാണാം”, മമ്മൂട്ടി ഭീഷ്മ പർവ്വം ഒടിടി റിലീസിനെ കുറിച്ച് പറയുന്നു…

തീയേറ്ററുകളിൽ നേടിയ അതി ഗംഭീര വിജയത്തിന് ശേഷം മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’ ഒടിടിയിൽ എത്തി കഴിഞ്ഞു. ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 1ന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയിരുന്നു. ഒടിടി റിലീസിന് ശേഷം വീണ്ടും ഭീഷ്മ പർവ്വം ചർച്ചയാകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.

ഒടിടി റിലീസിന്റെ പ്രൊമോഷനോട് അനുബന്ധിച്ചു മമ്മൂട്ടിയുടെ ഒരു വീഡിയോ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാർ പുറത്തുവിട്ടിരിക്കുക ആണ്. ഭീഷ്മ പർവ്വം വിജയമാക്കിയ പ്രേക്ഷകർക്ക് മമ്മൂട്ടി നന്ദി പറഞ്ഞു. ഹോട്ട്സ്റ്റാറിൽ ഭീഷ്മ പർവ്വം എത്തിയിട്ടുണ്ട് എന്നും കാണാത്തവർക്ക് കാണാം എന്നും കണ്ടവർക്കും വീണ്ടും കാണാം എന്നും മമ്മൂട്ടി പറയുന്നു. വീഡിയോ കാണാം:

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ: “ഭീഷ്മ പർവ്വം വലിയ ഒരു വിജയമാക്കി തന്നെ പ്രേക്ഷകർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞത് ആണെല്ലോ ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്ട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം.”

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഭീഷ്മ പർവ്വം’ ഒരു ആക്ഷൻ ഡ്രാമ ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, അനസൂയ, ലെന, അനഘ, ദിലീഷ് പോത്തൻ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. സുഷിൻ ശ്യാമിന്റെ സംഗീതം കൊണ്ടും ചിത്രം വളരെ ശ്രദ്ധേയമായി.

കിച്ചയുടെ ബ്രഹ്മാണ്ഡ ത്രീഡി ചിത്രം ‘വിക്രാന്ത് റോണ’യുടെ റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ; ടീസര്‍

ആക്ഷൻ മോഡിൽ ദളപതിയുടെ അഴിഞ്ഞാട്ടം; ‘ബീസ്റ്റ്‌’ ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു…