in , ,

മലയൻകുഞ്ഞ് ട്രെയിലർ: എ ആര്‍ റഹ്മാന്‍റെ സംഗീതത്തിൽ ഉരുൾപൊട്ടലും അതിജീവനവും…

മലയൻകുഞ്ഞ് ട്രെയിലർ: എ ആര്‍ റഹ്മാന്‍റെ സംഗീതത്തിൽ ഉരുൾപൊട്ടലും അതിജീവനവും…

മലയാളത്തിന്റെ പ്രിയ യുവ നടൻ ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ ആണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

പ്രകൃതി ദുരന്തവും അതിജീവനവും ആണ് ചിത്രം പറയുന്നത്. കേരളത്തിലെ ഹൈറേഞ്ചിൽ നടന്ന യഥാർത്ഥ ഉരുള്പൊട്ടലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ ആണ്.

ട്രെയിലർ കാണാം:

ഇവ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എ ആർ റഹ്മാന്റെ സംഗീതമാണ്. യോദ്ധ എന്ന ചിത്രത്തിന് ശേഷം ആടുകളം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരികെ എത്തുന്ന എ ആർ റഹ്മാന്റെ മറ്റൊരു മലയാള ചിത്രം കൂടിയാകുക ആണ് മലയൻകുഞ്ഞ്. പ്രേക്ഷകർക്ക് മികച്ചൊരു സിനിമാ അനുഭവം റഹ്മാന്റെ സംഗീതത്തിലൂടെ കൂടിയും ലഭിക്കും എന്ന് ഉറപ്പ്.

അനികുട്ടൻ എന്ന വിളിപ്പേരുള്ള അനിരുദ്ധൻ എന്ന ഇലക്ട്രോണിക്സ് ടെക്ക്നീഷ്യനെ ആണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ദീപക്, അപ്പാനി ശരത്ത്, ജോസ് എം വി എന്നിവർ ആണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മഹേഷ് നാരായണൻ ആണ്. ആർജു ബെൻ ആണ് എഡിറ്റർ. ചിത്രം നിർമ്മിക്കുന്നത് ഫാസിൽ ആണ്. മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസ്സോസിയേറ്റ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ സജിമോൻ. ഫെബ്രുവരിയിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

രണ്ട് ഗെറ്റപ്പിൽ ദുൽഖർ, നിഗൂഢത ഒളിപ്പിച്ച് ‘സല്യൂട്ട്’ ട്രെയിലർ എത്തി..

പുതുവർഷത്തിൽ തല വരവ് അറിയിക്കും; ആറാട്ട് ട്രെയിലർ വരുന്നു…