
ദളപതി വിജയ് -ലോകേഷ് കനഗരാജ് ചിത്രം ‘ലിയോ’യുടെ ട്രെയിലർ പുറത്തിറങ്ങി. 2 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകളും റിവിംഗ് ഡയലോഗുകളും കൊണ്ട് നിറഞ്ഞ ട്രെയിലർ, ഒരു സിനിമാറ്റിക് റോളർകോസ്റ്ററാകുമെന്ന പ്രതീക്ഷ ആണ് പ്രേക്ഷകർക്ക് നല്കുന്നത്.
ഇന്നത്തെ ട്രെയിലർ റിലീസോടെ ചിത്രത്തിന്റെ പ്രൊമോഷൻ ആരംഭിച്ചിരിക്കുകയാണ്. എന്തുകൊണ്ട് സെൻസർ ബോർഡ് ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നല്കി എന്നത് വ്യക്തമാക്കുന്ന തരത്തില് ആണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ദളപതി വിജയ്ക്ക് ഒപ്പം സഞ്ജയ് ദത്ത്, തൃഷ, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മാത്യുസ് എന്നിവര് ആണ് താരനിരയിൽ അണിനിരക്കുന്നത്.
കൈതിയും വിക്രമും ഉൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുമോ ലിയോ എന്ന ചോദ്യം പ്രേക്ഷകർക്ക് ഇടയിൽ ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ ഉയരുന്നുണ്ട്. “ഹിസ്റ്ററി ഓഫ് വയലൻസ്” എന്ന ഇംഗ്ലീഷ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്ന ഊഹാപോഹങ്ങൾ കൂടി ഒപ്പം ഉണ്ട്. “ലിയോ” യെ ചുറ്റിപ്പറ്റിയുള്ള നിരവധി നിഗൂഢതകൾ ഉള്ളതിനാൽ, ഈ ആക്ഷൻ പായ്ക്ക്ഡ് ത്രില്ലറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം ഒക്ടോബർ 19 ന് ആണ് തിയേറ്റർ റിലീസ് ചെയ്യുന്നത്. ട്രെയിലർ: