in

ആരാധകർക്ക് സർപ്രൈസ് വിരുന്നൊരുക്കി നെറ്റ്ഫ്ലിക്‌സ്; ‘കുറുപ്പ്’ ഒടിടിയിൽ…

ആരാധകർക്ക് സർപ്രൈസ് വിരുന്നൊരുക്കി നെറ്റ്ഫ്ലിക്‌സ്; ‘കുറുപ്പ്’ ഒടിടിയിൽ…

തിയേറ്ററുകളിൽ വമ്പൻ വിജയം കൊയ്ത ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രം ഉടനെ ഒടിടിയിൽ എത്തും എന്ന് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്‌സ് അറിയിച്ചിരുന്നു. എന്നാൽ റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോളിതാ സർപ്രൈസ് ആയി ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുക ആണ്.

ഇന്നലെ അർദ്ധരാത്രിയോടെ ആണ് കുറുപ്പ് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ആയത്. വലിയ പ്രോമോഷൻ ഒന്നും തന്നെ ഇല്ലാതെ കുറുപ്പിന്റെ നെറ്റ്ഫ്ലിക്സിലെ ഈ റിലീസ് ആരാധകരിൽ വലിയ സർപ്രൈസ് ആണ് ഉണ്ടാക്കിയത് എന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തം.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് കഥ ഒരുക്കിയത് ജിതിൻ കെ ജോസും തിരക്കഥയും ഡയലോഗുകളും എഴുതിയത് കെ എസ് അരവിന്ദും ഡാനിയൽ സായൂജ് നായരും ചേർന്നാണ്. സുകുമാർ കുറുപ്പ് എന്ന കുപ്രസിദ്ധ പിടികിട്ടാപുള്ളിയുടെ ജീവിത കഥയാണ് ചിത്രം പറഞ്ഞത്. ഇന്ദ്രജിത്, ഷോബിത, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്ക് ഒക്കെ വലിയ വിലകുറവ് നൽകി കൊണ്ട് ഇന്ത്യയിൽ ഒടിടി ഇൻഡസ്ട്രിയൽ ശക്തമായ മുന്നേറ്റം നടത്താൻ ഒരുങ്ങുക കൂടിയാണ് നെറ്റ്ഫ്ലിക്‌സ്.
അടുത്തതായി വരുന്ന നെറ്റ്ഫ്ലിക്സിൽ വമ്പൻ റിലീസ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി ആണ്. ഇത് ക്രിസ്മസ് റിലീസ് ആയി ഡിസംബർ നാലിന് ആണ് പുറത്തിറങ്ങുന്നത്. ഡയറക്റ്റ് ഒടിടി റീലീസായി എത്തുന്ന ചിത്രത്തിന് പാൻ ഇന്ത്യൻ തലത്തിൽ വലിയ പ്രൊമോഷൻ ആണ് നെറ്റ്ഫ്ലിക്‌സ് നൽകുന്നത്.

മമ്മൂട്ടിയുടെ ഭീഷ്മയിൽ ബോളിവുഡ് സൂപ്പർ നായിക തബുവും..

വീഴ്ച മുതൽ ഉയർത്തെഴുന്നേൽപ്പ് വരെ സാഹസികത; വലിമൈ മേക്കിങ് വീഡിയോ…