in

കുറുപ്പ് 75 കോടിയും കടന്ന് മുന്നേറുന്നു,പ്രേക്ഷകർക്ക് നന്ദി അറിയിച്ചു ദുൽഖർ സൽമാൻ…

കുറുപ്പ് 75 കോടിയും കടന്ന് മുന്നേറുന്നു,പ്രേക്ഷകർക്ക് നന്ദി അറിയിച്ചു ദുൽഖർ സൽമാൻ…

നവംബർ 12ന് ആണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദിവസങ്ങൾക്ക് അകം തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത് അറിയിച്ചു നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു.

ഇപ്പോളിതാ ബോക്സ് ഓഫീസിൽ മറ്റൊരു നാഴികകല്ല് കൂടി കുറുപ്പ് പിന്നിട്ടതായി അറിയിച്ചിരിക്കുക ആണ് ദുൽഖർ. 75 കോടി ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടി കഴിഞ്ഞു എന്നാണ് ദുൽഖർ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

പ്രാർത്ഥനയോടെ ഞങ്ങൾ എത്തിയപ്പോൾ നിങ്ങൾ സ്നേഹ വർഷം ചൊരിഞ്ഞു എന്നാണ് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ദുൽഖർ സൽമാന്റെ കുറിപ്പ് വായിക്കാം:

ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന ഈ ചിത്രം ചാക്കോ വധക്കേസിലെ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയാണ് പറയുന്നത്. കുറുപ്പായി എത്തുന്നത് ദുൽഖർ സൽമാൻ ആണ്.

ടോവിനോ തോമസ് ചാർളി (ചാക്കോ) ആകുമ്പോൾ ഇന്ദ്രജിത്ത് സുകുമാരൻ എത്തുന്നത് ഡിവൈഎസ്പി കൃഷ്ണദാസ് ആയാണ്. ഷോബിത ആണ് നായിക. ഷെയ്ൻ ടോം ചാക്കോ, സണ്ണി വെയ്ൻ, വിജയരാഘവൻ, അനുപമ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.

ദളപതിയ്ക്ക് 29 വയസ്സ്‌; ആഘോഷമാക്കാൻ ആറ് ജില്ലകളില്‍ വിജയ് ഹിറ്റുകൾ റീ റിലീസിന്…

മാനാട്: ചിമ്പുവിന്‍റെ ടൈം ലൂപ്പ് ചിത്രത്തിന് കൈയടിച്ച് നിരൂപകരും പ്രേക്ഷകരും…