കോട്ടയം കുഞ്ഞച്ചൻ 2: ചിത്രത്തിന് സംഭവിച്ചത് നിർമ്മാതാവ് വിജയ് ബാബു പറയുന്നു…

0

കോട്ടയം കുഞ്ഞച്ചൻ 2: ചിത്രത്തിന് സംഭവിച്ചത് നിർമ്മാതാവ് വിജയ് ബാബു പറയുന്നു…

ഇപ്പോഴും നിരവധി ആരാധകർ ഉള്ള മമ്മൂട്ടി സിനിമ ആണ് 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ. ടി എസ് സുരേഷ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു.

ആട് 2 വിന്‍റെ വിജയാഘോഷത്തിൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം നിർമ്മാതാവ് വിജയ് ബാബു മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചിരുന്നു. ആട് ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നും അന്ന് പറഞ്ഞിരുന്നു.

എന്നാൽ അടുത്തയിടയ്ക്ക് ഈ ചിത്രത്തിന് സാധ്യത ഇല്ലെന്ന് മിഥുൻ മാനുവൽ തോമസ് ഒരു അഭിമുഖത്തിൽ വ്യക്തം ആക്കിയിരുന്നു. ഇപ്പോൾ ഇതാ നിർമ്മാതാവ് വിജയ് ബാബു തന്നെ ഈ ചിത്രത്തെ കുറിച്ചു ഒരു അഭിമുഖത്തിൽ വ്യക്തത നല്കിയിരിക്കുക ആണ്.

കോട്ടയം കുഞ്ഞച്ചൻ 2“മമ്മൂക്കയോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹം കൊണ്ട് ചിത്രത്തിന്‍റെ റൈറ്റ്സ് ചോദിച്ചു വാങ്ങിയത് ആണ്. എന്നാൽ എന്ത് കൊണ്ടാ ചിത്രം വർക് ഔട്ട് ആകുന്നില്ല. കോട്ടയം കുഞ്ഞച്ചൻ പോലൊരു ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുമ്പോൾ ഒന്ന് രണ്ട് തവണ ആലോചിച്ചിട്ട് ചെയ്യണം. അല്ലേൽ തേച്ചു ഒട്ടിച്ചു കളയും പിള്ളേര്.

ഒന്നാം ഭാഗത്തിന്‍റെ മുകളിൽ നിൽക്കുന്നില്ലേൽ തൊടരുത്. മിഥുൻ അത് തനിക്ക് പറ്റുന്നില്ല എന്ന് പറഞ്ഞു. മറ്റ് രീതിയിൽ വർക് ഔട്ട് ആകുമോ എന്നു നോക്കുന്നുണ്ട്. ചിലപ്പോൾ ചിത്രം സംഭവിച്ചേക്കാം.” – വിജയ് ബാബു പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ‘അഞ്ചാം പാതിരാ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഒരുക്കി മിഥുൻ മാനുവൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുക ആണ്. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ആണിത്. വിജയ് ബാബു നിർമ്മിച്ചു അവസാനം പുറത്തിറങ്ങിയ ചിത്രം തൃശൂർ പൂരം ആയിരുന്നു.