in

ട്രെൻഡിങ് ഫസ്റ്റ് ലുക്കുമായി ആസിഫ് – റോഷൻ ടീമിന്‍റെ സിബി മലയിൽ ചിത്രം ‘കൊത്ത്’…

ട്രെൻഡിങ് ഫസ്റ്റ് ലുക്കുമായി ആസിഫ് – റോഷൻ ടീമിന്‍റെ സിബി മലയിൽ ചിത്രം ‘കൊത്ത്’…

ആറ് വർഷങ്ങൾക്ക് ശേഷം ഒരു ചിത്രവുമായി എത്തുകയാണ് സിബി മലയിൽ. ‘കൊത്ത്’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.

കേന്ദ്ര കഥാപാത്രങ്ങളായ ആസിഫ് അലിയെയും റോഷൻ മാത്യുവിനേയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ പശ്ചാത്തലമാകുന്ന ചിത്രം എന്ന സൂചന ഈ പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്റർ കാണാം:

പോസ്റ്റർ പങ്കുവെച്ചു കൊണ്ട് കൊത്ത് ടീം സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പും നൽകുന്ന സൂചന രാഷ്ട്രീയ കൊലപാതകങ്ങൾ അടിസ്ഥാനമാക്കിയ ചിത്രം എന്നാണ്. കുറിപ്പ് ഇങ്ങനെ – “ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, മലാഹവും തീയും ആയുധമാക്കും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം”.

അപൂർവരാഗം, വയലിൻ, ഉന്നം എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയുമായി സിബി മലയിൽ ഒന്നിക്കുന്ന നാലാം ചിത്രമാണ് ഇത് എന്ന പ്രത്യേകതയും കൊത്തിന് ഉണ്ട്. നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സുദേവ് നായർ, സുരേഷ് കൃഷ്ണ, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹേമന്ത് കുമാർ ആണ് കൊത്തിന് തിരക്കഥ രചിച്ചത്. ഗോൾഡ്‌ കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ബാനർ നിർമ്മിക്കുന്ന ചിത്രമാണ് ഇത്.

മകന്‍ പോലും വെറുക്കുന്ന റോളില്‍ മമ്മൂട്ടി; ‘പുഴു’ ടീസർ…

സല്യൂട്ടിന്‍റെ ഓവർസീസ് റിലീസ് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ച് ദുൽഖർ…