in

“കൊടുങ്കാറ്റായി കമൽസാർ, തീവ്രത കുറയാതെ ഫഹദ്, ഭയപ്പെടുത്തി റോളക്സ്”

“കൊടുങ്കാറ്റായി കമൽസാർ, തീവ്രത കുറയാതെ ഫഹദ്, ഭയപ്പെടുത്തി റോളക്സ്”, ‘വിക്ര’ത്തിന് ‘ദില്ലി’യുടെ പ്രശംസ…

‘വിക്രം’ ബോക്സ് ഓഫീസിൽ തകർത്ത് ഓടുകയാണ്. ലോകേഷിന്റെ സംവിധാനത്തിൽ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ അണിനിരന്ന ചിത്രം തീയേറ്ററുകളിൽ പ്രകമ്പനം കൊള്ളിക്കുക ആണെന്ന് പറയാം. ലോകേഷിന്റെ കൈതിയും വിക്രമും ഒരു സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം കൂടി ആകുക ആണ്. ഇപ്പോളിതാ കൈതിയിലെ നായകൻ ‘ദില്ലി’യുടെ (കാർത്തി) പ്രശംസ തേടി എത്തിയിരിക്കുക ആണ് ‘വിക്രം’ ചിത്രത്തിന്.

വിക്രം സിനിമയെ പ്രശംസിച്ച കാർത്തി, കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, ലോകേഷ്, അനിരുദ്ധ്, സൂര്യ എന്നിവരുടെ പ്രകടനത്തെയും പ്രശംസിച്ചു. ട്വിറ്ററിലൂടെ ആണ് കാർത്തി വിക്രം സിനിമയെ കുറിച്ചുള്ള പ്രതികരണം പ്രേക്ഷകരോട് പങ്കുവെച്ചത്.

“എല്ലാവരും പറയുന്ന പോലെ വിക്രം ശരിക്കും കമൽസാറിന്റെ ആഘോഷമാണ്. അദ്ദേഹം ഒരു കൊടുങ്കാറ്റായി മാറുന്നത് കാണുന്നത് ആവേശമാണ്. ആക്ഷനും വിഷ്വലുകളും രസകരമായ കണക്ഷനുകളും സർപ്രൈസുകളും ഉടനീളം ഉള്ള ചിത്രം ത്രില്ലിങ്ങ് ആയിരുന്നു. ഫഹദ് ഫാസിൽ ഒരിക്കലും അദ്ദേഹത്തിന്റെ തീവ്രത കുറയ്ക്കാൻ അനുവദിക്കുന്നില്ല.”, കാർത്തി ട്വീറ്റ് ചെയ്തു.

മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെ: “വിജയ് സേതുപതി വില്ലത്തരത്തിന്റെ മറ്റൊരു പതിപ്പ് പുറത്തെടുത്തിരിക്കുന്നു. എന്തൊരു ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് അനിരുദ്ധിന്റേത്… അദ്ദേഹം വില്ലനെ വളരെ വലുതാക്കിയും രക്ഷകനെ അതിശക്തനാക്കിയും തോന്നിപ്പിക്കുന്നു. ഒടുവിൽ… ഭയപ്പെടുത്തുന്നത് ആയിരുന്നു റോളക്‌സ് സാർ. ലോകേഷ്, നിങ്ങൾ നിങ്ങളുടെ ഫാൻ ബോയ് ആവേശം പൂർണമായും പ്രേക്ഷകരിലേക്ക് കൈമാറിയിരിക്കുന്നു”

അഗാധമായ കുഴിയിൽ വീണ ബസിലെ അതിജീവനം; നെഞ്ചിടുപ്പ് കൂട്ടി ‘ഒ2’ ട്രെയിലര്‍…

‘വിക്രം’ സംവിധായകൻ ലോകേഷിന് ആഡംബര കാർ സമ്മാനിച്ച് കമൽ ഹാസൻ…