in

ബ്രഹ്മാണ്ഡ സിനിമകളുടെ വഴിയേ പൃഥ്വിരാജിന്റെ ‘കടുവ’യും; നാല് നഗരങ്ങളിൽ ഇവന്‍റ്…

ബ്രഹ്മാണ്ഡ സിനിമകളുടെ വഴിയേ പൃഥ്വിരാജിന്റെ ‘കടുവ’യും; നാല് നഗരങ്ങളിൽ ഇവന്‍റ്…

പൃഥ്വിരാജ് ഒരിക്കൽ കൂടി മാസ് പരിവേഷത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം ‘കടുവ’യ്ക്ക് പാൻ ഇന്ത്യൻ റിലീസ് ആണ് നിർമ്മാതാക്കൾ പ്ലാൻ ചെയ്യുന്നത്. മലയാളം കൂടാതെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ഈ ഷാജി കൈലാസ് ചിത്രത്തിനെ റിലീസിനായി ഒരുക്കിയിരിക്കുകയാണ് കടുവ ടീം. അതുകൊണ്ട് പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിന് സൗത്ത് ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇവന്റ് ഉണ്ടാകും എന്ന് കടുവ ടീം അറിയിച്ചിരിക്കുക ആണ്.

ബ്രഹ്മാണ്ഡ സിനിമകളായ കെജിഎഫ് 2, ആർആർആർ, വിക്രം തുടങ്ങിയ ചിത്രങ്ങളുടെ ടീമിനെ പോലെ പല നഗരങ്ങളിൽ ഇവന്റ്നായി കടുവ ടീമും എത്തും. ജൂൺ 24ന് ബാംഗ്ലൂരിൽ ആണ് ആദ്യ ഇവന്റ്. ശേഷം 25ന് ഹൈദരബാദിലും 27ന് ചെന്നൈയിലും ഇവന്റ്സ് ഉണ്ടാവും. കൊച്ചിയിൽ ഇവന്റ് നടക്കുക 28ന് ആണ്. ഈ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു പോസ്റ്റർ കടുവ ടീം പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്റർ കാണാം:

മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലൂസിഫറിന് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. അർജുൻ അശോകൻ, സിദ്ദിഖ്, അജു വർഗീസ്, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

“നിഗൂഢമായ ഗ്രാമത്തിലെ ആളുകൾ ഭയപ്പെടുത്തുന്ന ഒരു കഥ മറയ്ക്കുന്നു”; ‘വിക്രാന്ത് റോണ’ ട്രെയിലർ…

“100 കോടി വേണ്ട, സത്യസന്ധമായ 40 കോടി മതി പവർ സ്റ്റാറിന്”: ഒമർ ലുലു…