in

മാസ് ഹീറോ പരിവേഷത്തിൽ അഴിഞ്ഞാടാൻ പൃഥ്വി; ‘കടുവ’ ടീസർ

മാസ് ഹീറോ പരിവേഷത്തിൽ അഴിഞ്ഞാടാൻ പൃഥ്വി; ‘കടുവ’ ടീസർ

മാസ് സിനിമകളുടെ ആരാധകർ വളരെയധികം കാത്തിരിക്കുന്ന ചിത്രമാണ് ‘കടുവ’. തീയേറ്ററുകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മാസ് സിനിമകൾ എടുത്ത ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചുവരവ് കൂടി ആകുമ്പോൾ ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം മാസ് ഹീറോ റോളിലേക്ക് പൃഥ്വിരാജിന്റെ മടങ്ങി വരവിന് കൂടി ‘കടുവ’യിലൂടെ കളം ഒരുക്കുക ആണ്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.

മാസ് സിനിമയ്ക്ക് ഉള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന സൂചന തന്നെയാണ് 1 മിനിറ്റ് 19 സെക്കന്റ് ദൈർഘ്യമുള്ള ടീസർ നൽകുന്നത്. കടുവാകുന്നേൽ കുറുവേച്ചൻ എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് എന്ന ടീസറിൽ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ടീസർ:

ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്‌ ആണ്. പോലീസ് ഓഫീസറുടെ വേഷത്തിൽ വിവേക് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം വിവേക് മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാം ചിത്രമാണ് ഇത്.

അച്ഛൻ-മോൻ-മാമൻ കോംബോയിൽ ഉഷാറായി ‘പ്രകാശൻ പറക്കട്ടെ’ ട്രെയിലർ…

രജനികാന്തിന്റെ ‘ചന്ദ്രമുഖി’യ്ക്ക് രണ്ടാം ഭാഗം; ലോറൻസ് നായകന്‍