സൂപ്പർനായികമാർക്ക് ഒരൊറ്റ കാമുകൻ; ‘കാതുവാക്കിലെ രണ്ട് കാതൽ’ ടീസർ തരംഗമാകുന്നു…

തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ഒരു റൊമാന്റിക് കോമഡി ആണ് ‘കാതുവാക്കുല രണ്ടു കാതൽ’. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ നയൻതാരയും സാമന്തയും ആണ് നായികമാരായി എത്തുന്നത്. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ റിലീസ് ആയിരുന്നു.
മികച്ച അഭിപ്രായം ആണ് ഈ ടീസറിന് ലഭിച്ചത്. 24 മണിക്കൂറിന് ഉള്ളിൽ തന്നെ 1 കോടിയിലധികം കാഴ്ചകൾ ലഭിച്ച ഈ ടീസർ വലിയ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായി. ടീസർ കാണാം:
ഒരേ സമയം രണ്ട് പേരെ പ്രണയിക്കേണ്ടി വരുന്ന കഥാപത്രത്തെ ആണ് ഈ റൊമാന്റിക് ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. റാംമ്പോ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. റാംബോയുടെ കാമുകിമാരായ ഖദീജയായി സാമന്തയും കൺമണിയായി നയൻതാരയും എത്തുന്നു. രണ്ട് പേരെയും ഒരേ സമയം അവർക്ക് മുന്നിൽ വെച്ചു തന്നെ പ്രണയിക്കേണ്ടി വരുന്ന കാമുകന്റെ അവസ്ഥ വളരെ രസകരമായി ആണ് ടീസറിൽ വിജയ് അവതരിപ്പിക്കുന്നത്.
ക്രിക്കറ്റ് താരം ശ്രീശാന്തും ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഹമ്മദ് മോബി എന്നാണ് കഥാപത്രത്തിന്റെ പേര്. മലയാളത്തിൽ അഭിനയിച്ചിട്ടുള്ള ശ്രീശാന്തിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. പ്രഭു, കലാ മാസ്റ്റർ, സീമ, മാസ്റ്റർ ഭാർഗവ് സുന്ദർ എന്നിവർ ആണ് മറ്റ് താരങ്ങൾ.
അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എസ് ആർ കതിരും വിജയ് കാർത്തിക് കണ്ണനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റർ. ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ എത്തും.