‘കാളിയൻ’: ഇതാണ് പൃഥ്വിരാജിന്‍റെ ആ ബ്രഹ്മാണ്ട ചിത്രം!
ഒരു വമ്പൻ ചിത്രം വരുന്നതിന്‍റെ സൂചനകൾ യുവ സൂപ്പർതാരം പൃഥ്വിരാജ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇന്നിതാ ചിത്രത്തിന്‍റെ പേരും ഒപ്പം മോഷൻ ടീസറും പുറത്തുവിട്ടിരുന്നു.
കാളിയൻ എന്നാണ് ചിത്രത്തിന്റെ പേര്. വേണാടിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാളിയൻ. നീട്ടിവളർത്തിയ മുടിയും താടിയുമായി എത്തുന്ന പൃഥ്വിരാജ് കുഞ്ചിറക്കോട്ട് കാളിയൻ എന്ന കഥാപാത്രമായി ആണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ പശ്ചാത്തല സംഗീതത്തിനൊപ്പം പൃഥ്വിരാജിന്‍റെ കാളിയൻ പറയുന്ന ഡയലോഗും ഉണ്ട്. മോഷൻ പോസ്റ്റർ കാണാം:
എസ് മഹേഷ് എന്ന നവാഗതനാണ് സംവിധായകൻ. ബി ടി അനിൽകുമാർ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ കൈകാരം ചെയ്യുന്നു.
ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആണ് ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യുന്നത്. ടീസറിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിൽ കദുവയാണ്.