‘മമ്മൂട്ടിയെയും മോഹൻലാലിനെയും അടുത്തു കാണുമ്പോള്‍ ഇന്നും അതിശയം തന്നെ’ – ജയറാം
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ ആണ് ജയറാം. കഴിഞ്ഞ മുപ്പത് വർഷം ആയി വിജയവും പരാജയവും ഒക്കെ ആയി ജയറാമിന്റെ കരിയർ തുടർന്ന് പോകുന്നു. തനിക്ക് പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യങ്ങളെ പറ്റി ജയറാം അടുത്തയിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുക ഉണ്ടായി.
‘യേശുദാസിന്റെ ഗാനമേളയില്‍ മിമിക്രി അവതരിപ്പിക്കാന്‍ നടന്നിട്ട്, പിന്നീട് ദാസേട്ടന്റെ ശബ്ദത്തിൽ നൂറ് കണക്കിന് പാട്ടുകൾ പാടി അഭിനയിക്കാൻ ഉള്ള ഭാഗ്യം കിട്ടിയില്ലേ. മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ ദൂരെ നിന്ന് ആരാധിച്ച താൻ അതിനു ശേഷം അവരുടെ കൂടെ വന്നു അവരിണ്ടായ കാലഘട്ടത്തിൽ തന്നെ മുപ്പത് വർഷം അവരുടെ കൂടെ ഒക്കെ യാത്ര ചെയ്യാൻ കഴിഞ്ഞില്ലേ. ഇന്നും മമ്മൂട്ടിയെയും മോഹൻലാലിനെയും അടുത്തു കാണുമ്പോൾ എനിക്ക് അതിശയം തന്നെ ആണ്. അതൊക്കെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ തന്നെ ആണ്’ – ജയറാം പറയുന്നു.
കോളേജ് പഠിക്കുന്ന കാലം തൊട്ട് കമൽഹാസന്റെ ഫോട്ടോ കട്ട് ചെയ്തു തന്റെ റൂമില്‍ ഒക്കെ ഒട്ടിച്ചു വച്ചിരുന്നത് ആണ്, ആ കമൽ ഹാസനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമാണ് എന്ന് ജയറാം പറയുന്നു. കുതിരവട്ടം പപ്പു, മാമുക്കോയ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, തുടങ്ങിയ ഏറ്റവും ബ്രില്ലിന്റ് ആയിട്ടുള്ള തകർപ്പൻ താര നിരയോടൊപ്പം അഭിനയിച്ചില്ലേ, ഇതിൽ കൂടുതൽ ഭാഗ്യം എന്താണെന്ന് ജയറാം ചോദിക്കുന്നു.
കഴിഞ്ഞ വർഷം രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയിലൂടെ ഗംഭീര തിരിച്ചു വരവ് ആണ് ജയറാം കാഴ്ചവെച്ചത്. ലോനപ്പന്റെ മമോദിസ ആണ് തീയേറ്ററുകളിൽ എത്തിയ ജയറാമിന്റെ പുതിയ ചിത്രം.