in

‘ഹൈവേ 2’ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ, അന്യഭാഷാ താരങ്ങളും ഉണ്ടാവും; ജയരാജ് പറയുന്നു…

‘ഹൈവേ 2’ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ, അന്യഭാഷാ താരങ്ങളും ഉണ്ടാവും; ജയരാജ് പറയുന്നു…

സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് ഒരുക്കിയ 1995ലെ സൂപ്പർഹിറ്റ് ചിത്രം ‘ഹൈവേ’യ്ക്ക് ഒരു രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുക ആണ്. പ്രേക്ഷകർക്ക് സർപ്രൈസ് ആയി മാറിയ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. സുരേഷ് ഗോപി റോ ഓഫീസർ ശ്രീധർ പ്രസാദ്/മഹേഷ് അരവിന്ദ് ആയി ഒരിക്കൽ കൂടി എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരുപ്പിൽ ആണ് ആരാധകർ. ചിത്രത്തെ സംബന്ധിച്ചുള്ള ചില വിവരങ്ങൾ ജയരാജ് ഒടിടിപ്ലെ എന്ന വെബ്സൈറ്റിനോട് പങ്കുവെച്ചിരിക്കുക ആണ്.

ഈ വർഷം ഓഗസ്റ്റിൽ അല്ലെങ്കിൽ സെപ്റ്റംബറിൽ ഹൈവേ 2വിന്റെ ചിത്രീകരണം ആരംഭിക്കും എന്ന് ജയരാജ് സ്ഥിരീകരിച്ചു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഇതെന്നും വളരെ കാലത്തിന് ശേഷം താൻ ചെയ്യുന്ന ഒരു വാണിജ്യ മുഖ്യധാരാ ചിത്രമാണ് ഇതെന്നും ജയരാജ് ഒടിടിപ്ലെയോട് പറഞ്ഞു. കോവിഡ് മഹാമാരിയ്ക്ക് മുന്നേ തന്നെ തിരക്കഥ പൂർത്തിയായിരുന്നു എന്നും ജയരാജ് പറഞ്ഞു.

“ഹൈവേയുടെ സീക്വലിന്റെ തിരക്കഥ 2-3 വർഷങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പക്ഷെ വലിയ ക്യാൻവാസിൽ വിവിധ സംസ്ഥാനങ്ങളിലെ ലൊക്കേഷനിൽ ചിത്രീകരിക്കേണ്ടതായിരുന്നു. അതിനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മറ്റ് ഭാഷകളിൽ നിന്നുള്ള താരങ്ങളും ചിത്രങ്ങളിൽ ഉണ്ടാവും” – ജയരാജ് പറഞ്ഞു

30 കോളേജ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെകുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു റോ ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ‘ഹൈവേ’ ഒരുക്കിയത്. ബിജു മേനോൻ, ഭാനുപ്രിയ, വിജയരാഘവൻ, ജനാർദ്ദൻ എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രണ്ടാം ഭാഗത്തിന്റെ താരനിരയെ പറ്റിയോ പ്ലോട്ടിനെ പറ്റിയോയുള്ള വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.

ബിഗ് ബോസ് താരം റോബിൻ നായകനാകുന്നു; ആശംസകൾ നേർന്ന് മോഹൻലാൽ…

8 മാസമായിട്ടും പൂർത്തിയായില്ല, അത്ര ഹെവി ആയിരുന്നു ‘ഭീഷ്മർ’ തിരക്കഥ…