in , ,

അസാധ്യ മെയ്‌വഴക്കം, കയ്യടി നേടി മഞ്ജു; ഹിറ്റായി ‘ജാക്ക് ആന്റ് ജിൽ’ ട്രെയിലർ…

അസാധ്യ മെയ്‌വഴക്കം, കയ്യടി നേടി മഞ്ജു; ഹിറ്റായി ‘ജാക്ക് ആന്റ് ജിൽ’ ട്രെയിലർ…

സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. മഞ്ജു വാര്യർ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആണ് ട്രെയിലർ പുറത്തിറക്കിയത്. സയൻസ് ഫിക്ഷൻ ഘടകങ്ങളും ഹാസ്യവും നിറഞ്ഞ ഒരു സമ്പൂർണ്ണ എന്റർടൈൻമെന്റ് പാക്കേജ് ആണ് ഈ ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

അസാധ്യ മെയ്‌വഴക്കത്തോടെയുള്ള മഞ്ജു വാര്യരുടെ പ്രകടനം ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ആക്ഷൻ സീനുകൾ അനായാസമായി ആണ് താരം ചെയ്തിരിക്കുന്നത്. നെടുമുടി വേണു, കാളിദാസ് ജയറാം എന്നിവരും ട്രെയിലറിൽ തിളങ്ങുന്നുണ്ട്. മലയാളത്തിന് മറ്റൊരു പുതുപുത്തൻ സിനിമാ അനുഭവം ചിത്രം സമ്മാനിക്കും എന്ന പ്രതീക്ഷയാണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലർ കാണാം :

സംവിധായകൻ സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്. ജേക്സ് ബിജോയ്, രാം സുരേന്ദർ, ഗോപി സുന്ദർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.

ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജിത്ത് ടച്ച്‌റിവറും ആക്ഷൻ കൊറിയോഗ്രഫി ഉല്ലാസ് മോഹനും നിർവഹിച്ചിരിക്കുന്നു. ബേസിൽ ജോസഫ്, രേണു സൗന്ദർ, ഇന്ദ്രൻസ്, അജു വർഗീസ്, ഷൈലി കൃഷ്ണൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 20ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സസ്പെൻസുകൾ നിറച്ച് ‘ട്വൽത്ത് മാൻ’ ട്രെയിലർ എത്തി…

സയൻസ് ഫിക്ഷൻ ത്രില്ലറിൽ സാമന്തയും ഉണ്ണിമുകുന്ദനും; ‘യശോദ’ ഗ്ലിമ്പ്സ്