വീണ്ടും ബോളിങ് കരുത്തിൽ മുംബൈ ഇന്ത്യൻസിന് വിജയത്തിളക്കം..!
ഐപിഎല്ലിലെ ഒൻപതാം മത്സരത്തിൽ സൺ റൈസേർസിന് ഹൈദരാബാദിന് എതിരെ മുംബൈ ഇന്ത്യൻസിന് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് ആണ് നേടിയത്. ഹൈദരാബാദിന് ആകട്ടെ 137 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. തുടര്‍ച്ചായി ഈ സീസണിലെ മൂന്നാം പരാജയം ആണ് ടീം ഏറ്റുവാങ്ങുന്നത്.
മികച്ച ബാറ്റിങ്ങ് തുടക്കം ആണ് മുംബൈക്ക് ലഭിച്ചത്. 55 റൺസിന്റെ ഓപ്പണിങ് കൂട്ട്കെട്ട് ആണ് രോഹിത് ശർമ്മയും ഡി കോക്കും ചേർന്ന് ഒരുക്കിയത്. വിജയ് ശങ്കർ രോഹിത്തിന്റെ വിക്കറ്റ് എടുത്തതോടെ മുംബൈ പിന്നീട് പ്രതിസന്ധിയിൽ ആകുന്ന കാഴ്ചയാണ് കണ്ടത്. സൂര്യകുമാർ യാദവിന്റെ വിക്കറ്റും വിജയ് ശങ്കർ സ്വന്തമാക്കി. പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഡീകോക്കും ഇഷാൻ കിഷനും ബാറ്റിങ് തുടർന്ന് എങ്കിലും ബൗണ്ടറികൾ കണ്ടെത്താതെ ഇരുന്നത് മുംബൈയെ സമ്മർദ്ദത്തിൽ ആക്കി. പിന്നീട് ബൗണ്ടറി കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ഡീ കോക്ക് മുജീബ് റഹ്മാന്റെ ഓവറിൽ പുറത്തായി.
മുംബൈ നിരയിൽ പിന്നീട് തിളങ്ങാൻ ആയത് കിറോൺ പൊള്ളാർഡിന് മാത്രം. സീസണിലെ ഏറ്റവും കൂട്ടാൻ സിക്സ് ഉൾപ്പെടെ 3 സിക്‌സും 1 ഫോറും അടക്കം 22 ബോളിൽ നിന്ന് 35 റൺസ് ആണ് പൊള്ളാർഡ് നേടിയത്. മുംബൈ സ്കോർ 150 റൺസ്.
മികച്ച ഓപ്പണിങ് ബാറ്റിങ് പ്രകടനം ആണ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് കാഴ്ചവെച്ചത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ സ്‌ട്രൈക്ക് കൈമാറി പിന്തുണ നൽകിയപ്പോൾ ജോണി ബെയർസ്റ്റോയുടെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു വിരുന്ന് ഒരുക്കിയത്. 3 ഫോറുകളും 4 സിക്സുകളും ഉൾപ്പെടെ 22 ബോളിൽ നിന്ന് 43 റൺസ് ആണ് ജോണി ബെയർസ്റ്റോ നേടിയത്. ക്രൂണൽ പാണ്ഡ്യ ഹിറ്റ് വിക്കറ്റിലൂടെ ആണ് അദ്ദേഹത്തിന്റെ വിക്കറ്റ് എടുത്തു മുംബൈക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
ഡേവിഡ് വാർണർ 36 റൺസോടെ മുന്നേറുമ്പോൾ മികച്ച ത്രോയിലൂടെ ഹർദിക് പാണ്ഡ്യ പുറത്താക്കി. മനീഷ് പാണ്ഡെയുടെ ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ രാഹുൽ ചഹർ വീഴ്ത്തിയത് ഹൈദരാബാദിനെ പ്രതിസന്ധിയിലാഴ്ത്തി. മികച്ച ഫീൽഡിങ് മികവിൽ ഹർദിക് പാണ്ഡ്യ അബ്‌ദുൾ സമദിനെ റൺ ഔട്ട് ആക്കിയത് ഹൈദരാബാദിനെ സമ്മർദ്ദതിലാഴ്ത്തി. പിന്നീട് റഷീദ് ഖാനെ ട്രെന്റ് ബോൾട്ട് LBW യിലൂടെ ഡക്കിന് മടക്കി അയച്ചു.
ഹൈദരാബാദിന് ആകെയുള്ള പ്രതീക്ഷയായി ക്രീസിൽ തുടർന്ന വിജയ് ശങ്കറിനെ ബുമ്ര വീഴ്ത്തിയതോടെ മുംബൈ വിജയം ഉറപ്പിച്ചു. ശേഷം അവസാന ഓവറിൽ 2 വിക്കറ്റുകൾ കൂടി വീഴ്ത്തി ബോൾട്ട് മുംബൈക്ക് വിജയം സമ്മാനിച്ചു. 137 ന് 10 വിക്കറ്റും നഷ്ടമായ ഹൈദെരബാദിന് മുംബൈക്ക് എതിരെ 13 റൺസ് തോൽവി.