സിക്സ് അടിച്ചു രാജസ്ഥാന് വിജയം സമ്മാനിച്ച്‌ ക്രിസ് മോറിസ്..!

0

സിക്സ് അടിച്ചു രാജസ്ഥാന് വിജയം സമ്മാനിച്ച്‌ ക്രിസ് മോറിസ്..!

ഐപിഎൽ ഏഴാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് ആണ് നേടിയത്. 148 വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 2 ബോളുകൾ ബാക്കി നിൽക്കെ 3 വിക്കറ്റിന് വിജയിച്ചു. ഡേവിഡ് മില്ലറിന്റെയും ക്രിസ് മോറിസിന്റെയും ബാറ്റിങ് മികവിൽ ആണ് വിജയം.

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തിരഞ്ഞെടുത്തു ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങ്ങിന് അയയ്ക്കുവായിരുന്നു. 37 റൺസ് എടുക്കുന്നതിന് ഇടയിൽ നാല് മുൻനിര ബാറ്റ്സ്മാന്മാരെ നഷ്ടമായി. പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാന എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയത് ജയദേവ് ഉനാട്കട്ട് ആണ്. മാർകസ് സ്റ്റോയിനസിനെ മുസ്താഫിസുർ റഹ്മാൻ ഡക്കിന് പുറത്താക്കി. പിന്നീട് റിഷബ് പന്തും ലളിത് യാദവ് ചേർന്ന കൂട്ട്കെട്ട് ആണ് ഡൽഹിയെ തകർച്ചയിൽ നിന്ന്‌ കരകയറ്റിയത്. 32 പന്തിൽ നിന്ന് 9 ഫോർസ് ഉൾപ്പെടെ 51 റൺസ് എടുത്ത റിഷബ് പന്തിനെ റിയാൻ പരാഗ് റൺ ഔട്ട് ആക്കുക ആയിരുന്നു. മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോർ ഇങ്ങനെ: ലളിത് യാദവ് 20 റൺസ്, ടോം കരൺ 21 റൺസ്, ക്രിസ് വോക്‌സ് 15 റൺസ്, രവിചന്ദ്രൻ അശ്വിൻ 7 റൺസ്, കഗിസോ റബഡ 9 റൺസ്. 8 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 147 റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ ബാറ്റിംഗ് തകർച്ചയിൽ ഡൽഹിയെക്കാൾ മുന്നിട്ട് നിന്നു എന്ന് പറയാം. 17 റൺസിന് ഇടയിൽ മൂന്ന് വിക്കറ്റുകൾ ആണ് രാജസ്ഥാന് നഷ്ടം ആയത്. ക്രിസ് വോക്‌സ് എറിഞ്ഞ മൂന്നാം ഓവറിൽ ആയിരുന്നു ഓപ്പണിങ് പ്ലേയേഴ്‌സ് ആയ ജോസ് ബട്ട്ലറിന്റെയും മനൻ വൊഹ്രയുടെയും വിക്കറ്റുകൾ നഷ്ടം ആയത്. നാലാം ഓവറിൽ ക്യാപ്റ്റൻ സഞ്ജുവിനെ ഈ സീസണിലെ ആദ്യ മത്സരം കളിച്ച റബഡ പുറത്താക്കി. ശിവം ഡ്യൂബിനും റിയാൻ പരാഗിനും രണ്ട് റൺസ് വീതം എടുത്തു മടങ്ങി. ആവേശ് ഖാന്റെ പന്തിൽ ശിഖർ ധവാൻ ക്യാച്ച് എടുത്തു ആണ് ഇരുവരെയും പുറത്താക്കിയത്.

പിന്നീട് ഡേവിഡ് മില്ലറിന്റെ മികച്ച ഒരു ഇന്നിങ്‌സ് ആണ് രാജസ്ഥാന് ആശ്വാസം നൽകിയത്. രാഹുൽ തിവാട്ടിയ സ്‌ട്രിക് കൈമാറി മികച്ച പിന്തുണ നൽകി. 43 ബോളിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 62 റൺസ് ആണ് ഡേവിഡ് മില്ലറിന്റെ സംഭാവന. കളിയിലെ ആദ്യ സിക്സ് പിറന്ന 16 ആം ഓവറിൽ തന്നെ ആവേശ് ഖാൻ ഡേവിഡ് മില്ലറിന്റെ വിക്കറ്റ് വീഴ്ത്തി. 19 ബോളിൽ വിജയിക്കാൻ 44 റൺസ് എന്ന നിലയിൽ ആയിരുന്നു രാജസ്ഥാൻ അപ്പോൾ.

പിന്നീട് ക്രിസ് മോറിസിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിൽ രാജസ്ഥാൻ വിജയിക്കുക ആയിരുന്നു. 4 സിക്സറുകൾ പറത്തി 18 ബോളിൽ നിന്ന് 36 റൺസ് ആണ് ക്രിസ് നേടിയത്. 2 ബോളുകൾ ബാക്കി നിൽക്കെ സിക്സ് അടിച്ചു 3 വിക്കറ്റ് വിജയം ക്രിസ് മോറിസ് സമ്മാനിച്ചു.