in

‘ഹൃദയം’ റിലീസ് പ്രഖ്യാപിച്ചു; ഒരുപാട് നാളത്തെ കാത്തിരിപ്പ്, ഒരുപാട് സന്തോഷമെന്ന് വിനീത്…

‘ഹൃദയം’ റിലീസ് പ്രഖ്യാപിച്ചു; ഒരുപാട് നാളത്തെ കാത്തിരിപ്പ്, ഒരുപാട് സന്തോഷമെന്ന് വിനീത്…

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ഇന്ന് ഔദ്യോഗികമായി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുക ആണ് ഹൃദയം ടീം. ജനുവരി 21ന് ആണ് ഹൃദയത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ അണിയറപ്രവർത്തകരെ കൂടാതെ സൂപ്പർതാരം മോഹൻലാലും ഹൃദയത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ പോസ്റ്റർ പങ്കുവെച്ചോണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ശ്രദ്ധേയമാകുന്നുണ്ട്.

“ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റർ ഇന്നു ഷെയർ ചെയ്യാൻ പറ്റുന്നതിൽ ഒരുപാടു സന്തോഷം. ഹൃദയം ജനുവരി 21-ന്!” – ഇതാണ് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മേരിലാന്റ്‌ സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവ് ആണ്. സംവിധായകൻ വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ചിത്രത്തിൽ നായികമാർ ആയി എത്തുന്നത് കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആണ്.

സംഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തിന് ബാക്ഗ്രൗണ്ട് സ്കോറും ഗാനങ്ങൾ ഈണം പകർന്നതും ഹിഷാം അബ്‌ദുൽ വഹാബ് ആണ്. വിശ്വജിത്ത് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് രഞ്ജൻ അബ്രഹാം.

നെറ്റ്ഫ്ലിക്സിൽ ഡിസംബർ 24ന് ഉച്ചയ്ക്ക് 1.30 മുതൽ മിന്നൽ അടിക്കും…

മമ്മൂട്ടി-അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ്വം’ ഫെബ്രുവരി 24ന് എത്തും…