in

ബാംഗ്ലൂരിലും വില്ലന് റെക്കോര്‍ഡ്‌; ആദ്യമായി മലയാള സിനിമയ്ക്ക് ബാംഗ്ലൂരിൽ ഫാൻ ഷോ!

ബാംഗ്ലൂരിലും വില്ലന് റെക്കോര്‍ഡ്‌; ആദ്യമായി മലയാള സിനിമയ്ക്ക് ബാംഗ്ലൂരിൽ ഫാൻ ഷോ!

വില്ലൻ ആവേശത്തില്‍ ആണ് മലയാള സിനിമാ ലോകം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയെത്തുന്ന മോഹൻലാൽ ചിത്രം വില്ലന്‍റെ ഒരു ടിക്കറ്റ് ബുക്ക് ചെയ്യാനായി ആരാധകരും സിനിമാ പ്രേമികളും പരക്കം പായുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. റിലീസ് ചെയ്യാൻ രണ്ടു ദിവസം കൂടി ശേഷിക്കെ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ സ്‌ക്രീനുകളിലെ ഏകദേശം മുഴുവൻ ഷോകളും ഹൌസ് ഫുൾ സ്റ്റാറ്റസിലേക്കാണ് നീങ്ങുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിന് പുറത്തും വില്ലൻ തരംഗമാണ്.

ബാംഗ്ലൂരിൽ ആദ്യമായി ഒരു മലയാള സിനിമയ്ക്കു ഫാൻ ഷോ എന്ന നേട്ടവും വില്ലൻ സ്വന്തമാക്കി. ഒക്ടോബർ 27 ന് രാവിലെ ഏഴു മണിക്ക് ജാലഹള്ളി എച് എം ടി തിയേറ്ററിൽ ആണ് വില്ലന് ഫാൻ ഷോ ഉള്ളത്. ഫാൻ ഷോയുടെ ടിക്കറ്റുകൾ ഏകദേശം വിറ്റു തീരാറായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.


ഇത് കൂടാതെ മറ്റൊരു റെക്കോർഡും കൂടി വില്ലൻ സ്വന്തം പേരില്‍ കുറിച്ചു. ബാംഗ്ലൂരിൽ ഒരു മലയാളം സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ റിലീസ് ആണ് വില്ലന് ലഭിക്കാന്‍ പോകുന്നത്. ഇതിനോടകം തന്നെ ബാംഗ്ലൂർ സിറ്റിയിൽ മാത്രം 42 ഷോകൾ ആണ് ഈ ചിത്രത്തിന് ഉള്ളത്.
കേരളത്തിൽ ഇപ്പോൾ എല്ലാ സ്‌ക്രീനുകളിലും എക്സ്ട്രാ ഷോകളും മിഡ് നൈറ്റ് ഷോകളും കൂട്ടി ചേർത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്കു മുൻപേ തന്നെ എക്സ്ട്രാ ഷോകളും മിഡ് നൈറ്റ് ഷോകളും ആഡ് ചെയ്യേണ്ടി വരുന്നത്. ബാഹുബലിക്ക് പോലും ഇത്ര വലിയ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിട്ടില്ല ഇവിടെ എന്നത് വില്ലൻ തരംഗത്തിന്റെ മറ്റൊരു തെളിവാണ്.

വമ്പിച്ച ഡിമാൻഡ് മൂലം ഫാൻ ഷോകളുടെ എണ്ണവും കൂടുന്നുണ്ട്. എല്ലാ പ്രധാന സെന്ററുകളിലും ഷോകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പുതിയ റെക്കോർഡ് ആണ് വില്ലൻ തീർക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ചത്തെയും ഞായറാഴ്ചത്തേയും വരെ നൈറ്റ് ഷോകളുടെ ടിക്കറ്റുകൾ വളരെ വേഗത്തില്‍ ആണ് വിറ്റഴിയുന്നത്.

കമലിന്‍റെ ആമിയില്‍ പൃഥ്വിരാജിന് പകരം എത്തുക ടോവിനോ തോമസ്

മിസ്‌കിൻ

വില്ലനെയും മോഹൻലാലിനെയും പ്രശംസിച്ചു തമിഴ് സംവിധായകൻ മിസ്‌കിൻ; വില്ലൻ നാളെ എത്തുന്നു