ആനയും പാപ്പാനുമില്ല; മോഹന്‍ലാല്‍-ഭദ്രൻ ചിത്രം ഒരുങ്ങുന്നത് ആധുനിക പശ്ചാത്തലത്തിൽ
ഭദ്രൻ ചിത്രത്തിൽ മോഹൻലാൽ ആന പാപ്പനായി എത്തുന്നു എന്ന വാർത്തകൾ വ്യാജം എന്ന് സംവിധായകൻ ഭദ്രൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഭദ്രൻ ഇങ്ങനെ പറഞ്ഞത്.
മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കിയ വാർത്ത ആണ് തെറ്റ് എന്ന് ഭദ്രൻ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കാടിനെ പശ്ചാത്തലമാക്കി 100 ദിവസത്തെ ചിത്രീകരണം വേണ്ടിവരുന്ന ചിത്രമാണ് അത് എന്നായിരുന്നു റിപോർട്ടുകൾ. സ്പടികത്തിൽ മോഹൻലാലിനെ ആനപ്പുറത്തു കയറ്റിയത് പ്രേക്ഷകർ നിറകയ്യുകളോടെ ഏറ്റെടുത്താണ്. ഇനിയും അത് ചെയ്യില്ല, ചെയ്യാൻ തീരുമാനിച്ചിട്ടില്ല എന്ന് ഓൺലൈൻ മാധ്യമത്തിനോട് ഭദ്രൻ പ്രതികരിച്ചു.
എന്നാൽ ഒരു മോഹൻലാൽ ചിത്രം അടുത്ത വർഷം സംവിധാനം ചെയ്യുന്നു എന്ന് ഭദ്രൻ പറയുന്നു. മോഹൻലാല്‍ നായകനാകുന്ന ഈ ചിത്രം കാടിന്‍റെ പശ്ചാത്തലത്തിൽ മറിച്ച് ആധുനിക പശ്ചാത്തലത്തിൽ ആണ് ഒരുങ്ങുക എന്നും അദ്ദേഹം പറഞ്ഞു.
അവസാനമായി മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ട് ഒന്നിച്ചത് ഉടയോൻ എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും ശ്രദ്ധേയമായ ചിത്രം സ്പടികം ആണ്. അങ്കിൾ ബൺ, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളും മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്തു.