in

ബ്രഹ്മാണ്ഡചിത്രം എന്തിരൻ 2 ജനുവരി 25 ന് തന്നെ റിലീസ് എന്ന് സ്ഥിരീകരണം

ബ്രഹ്മാണ്ഡചിത്രം എന്തിരൻ 2 ജനുവരി 25 ന് തന്നെ റിലീസ് എന്ന് സ്ഥിരീകരണം

ഒട്ടേറെ ഊഹാപോഹങ്ങൾക്കും ആശങ്കകൾക്കും ശേഷം ഒടുവിൽ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും ഒന്നിക്കുന്ന ശങ്കർ ചിത്രം എന്തിരൻ 2 (2.0) ന്റെ റിലീസ് തീയതി തീരുമാനിച്ചു. അടുത്ത വർഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് റിലീസ് ഏപ്രിൽ മാസത്തേക്ക് മാറ്റി എന്ന് വാർത്തകൾ വന്നിരുന്നു. വി എഫ് എക്സ് ജോലികൾ തീരാത്തതു ആണ് കാരണം എന്നാണ് അന്ന് വന്ന റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കൾ ആയ ലൈക്ക പ്രൊഡക്ഷൻസ് തന്നെ എന്തിരൻ 2 ജനുവരി 25 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചു കഴിഞ്ഞു.

ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നാനൂറു കോടി മുതൽ മുടക്കിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ് എന്തിരൻ 2 . അതിനൂതനമായ ത്രീഡി ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസും ആയിരിക്കും എന്തിരൻ 2 . ലോകമെമ്പാടും ഉള്ള 10000 സ്‌ക്രീനുകളിൽ ആയാവും ചിത്രം പ്രദർശനത്തിനു എത്തുക.

ശങ്കറും ജയമോഹനും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായിക അമി ജാക്സൺ ആണ്. എന്തിരന്റെ ആദ്യ ഭാഗത്തിൽ ഐശ്വര്യ റായ് ആയിരുന്നു നായിക. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച എന്തിരൻ 2 ന്റെ ഓഡിയോ ലോഞ്ച് ഒക്ടോബർ 27 നു ദുബായ് ബുർജ് ഖലീഫയിൽ വെച് നടന്നു. നീരവ് ഷാ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണെത്തുന്നത്.

എന്തായാലും ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിലെ സകലമാന കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്നുറപ്പാണ്. നിലവിൽ 2000 കോടി ഗ്രോസ് ലോകമെമ്പാടുനിന്നും നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ ആണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്.

കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയ വില്ലന് ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റിലീസ്

വില്ലനെ പ്രശംസിച്ച് ഋഷി രാജ്

മോഹന്‍ലാല്‍ ചിത്രം വില്ലനെ പ്രശംസിച്ച് ഋഷി രാജ് സിങ്ങും