രാജമൗലിയുടെ ആർആർആറിനെ കേരളത്തിൽ എത്തിക്കാൻ ദുൽഖർ സൽമാൻ?

0

രാജമൗലിയുടെ ആർആർആറിനെ കേരളത്തിൽ എത്തിക്കാൻ ദുൽഖർ സൽമാൻ?

നായകൻ എന്നതിന് അപ്പുറം നിർമ്മാതാവ് എന്ന നിലയിലും തിളങ്ങുക ആണ് മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ. ഈ മാസം ആദ്യം പുറത്തിറങ്ങിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് പിന്നിലും ദുൽഖർ ഉണ്ടായിരുന്നു. വേഫാറർ ഫില്ലിംസ് എന്ന ദുൽഖറിന്റെ നിർമ്മാണ കമ്പനി ആണ് ചിത്രം നിർമ്മിച്ചത്.

ഇപ്പോളിതാ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു വിതരണ രംഗത്തും ശക്തമായ സാന്നിധ്യം ആകാൻ ഒരുങ്ങുക ആണ് ഈ ദുൽഖർ സൽമാൻ കമ്പനി. ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും അധികം ആരാധകർ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആർആർആറിന്റെ വിതരണാവകാശം സ്വന്തമാക്കാൻ ആണ് ദുൽഖർ ഒരുങ്ങുന്നത്. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് വിവരം.

പ്രേക്ഷകരും തിയേറ്ററുകാരും വലിയ പ്രതീക്ഷയിൽ കാണുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണം സ്വന്തമാക്കിയാൽ വിതരണരംഗത്ത് വലിയ ഒരു മുന്നേറ്റം ആയിരിക്കും ദുൽഖറിന്റെ കമ്പനിയ്ക്ക് നേടാൻ കഴിയുക. തിയേറ്റർ ഉടമകളുമായുള്ള ബന്ധം പോലും ശക്തിപ്പെടുത്താൻ ഇത് കൊണ്ട് കഴിയും എന്നത് തീർച്ചയാണ്.

ബാഹുബലി സീരിയസിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം ആണ് ആർആർആർ. തെലുങ്ക് സൂപ്പർതാരങ്ങൾ ആയ ജൂനിയർ എൻടിആറും റാം ചരണും ആണ് ചിത്രത്തിലെ നായകന്മാർ. ബോളിവുഡ് നടി ആലിയ ഭട്ട് നായിക ആകുന്ന ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗണ്ണും അഭിനയിക്കുന്നുണ്ട്. ജനുവരിയിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേ സമയം, കുറുപ്പിന് ശേഷമുള്ള ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയുടെ അടുത്ത ചിത്രം സല്യൂട്ട് ആണ്. റോഷൻ ആൻഡ്രൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.