കാത്തിരിപ്പ് വെറുതെ ആവില്ല, പ്രതീക്ഷ നൽകി ദുൽഖറിൻ്റെ ‘ലക്കി ഭാസ്കർ’ ടീസർ എത്തി…

മലയാളത്തിൻ്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിൻ്റെ ടീസർ റിലീസ് ആയി. തെലുങ്കിൽ ചിത്രീകരിക്കുന്ന ചിത്രം വെങ്കി അറ്റ്ലൂരി ആണ് സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയി മറ്റ് ഭാഷകളിലും എത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരി ആണ് നായികാ വേഷത്തിൽ എത്തുന്നത്.
ചിത്രത്തിൽ ഒരു ബാങ്ക് കാഷ്യർ ആയാണ് ദുൽഖർ അഭിനയിച്ചിരിക്കുന്നത്. സാധാരണക്കാരായ ഒരാൾ ആയാണ് ദുൽഖർ എത്തുന്നത് എന്ന സൂചന ആണ് ടീസർ നൽകുന്നത്. ചെലവ് ചുരുക്കി ഓരോ രൂപയും എണ്ണി ജീവിക്കുന്ന എന്നാൽ പന്തയം വന്നാൽ കിടപ്പാടം വരെ പണയം വെക്കുന്ന ഒരാൾ എന്ന നിലയിൽ ആണ് തരത്തെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ടീസർ:
ധനുഷിന്റെ ഹിറ്റ് ചിത്രം വാത്തിക്ക് ശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രതീക്ഷ കൂടി പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ ഉണ്ട്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്‍റര്‍ടെയിന്‍റ്മെന്‍റ്സിന്‍റെയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെയും ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജിവി പ്രകാശ് കുമാറാണ് നിർവഹിക്കുന്നത്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം ജൂലൈ മാസം ചിത്രം തിയേറ്ററുകളിൽ എത്തും.