in

ദൃശ്യത്തിന് വീണ്ടും നേട്ടം; ഇത്തവണ ചരിത്രം സൃഷ്ടിച്ചത് ശ്രീലങ്കയിൽ!

ദൃശ്യത്തിന് വീണ്ടും നേട്ടം; ഇത്തവണ ചരിത്രം സൃഷ്ടിച്ചത് ശ്രീലങ്കയിൽ!

മലയാള സിനിമയിലെ ചരിത്ര വിജയങ്ങളുടെ നിരയിൽ ആണ് ജിത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്‍റെ സ്ഥാനം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്തു ഇന്ത്യൻ സിനിമ ഒട്ടാകെ ചർച്ചയും ആയി ദൃശ്യം. പക്ഷെ ദൃശ്യത്തിന്‍റെ പുതിയ നേട്ടം ഇന്ത്യയിൽ അല്ല, അങ്ങ് ശ്രീലങ്കയിൽ ആണ്.

ധർമയുദ്ധയാ എന്ന പേരിൽ ശ്രീലങ്കയിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഈ ചിത്രം ഇപ്പോൾ അവിടുത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുക ആണ്. ഈ വാർത്ത ദൃശ്യം സംവിധായകൻ ജിത്തു ജോസഫ് ആണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ധർമയുദ്ധയായുടെ വിജയാഘോഷത്തിലേക്ക് ജിത്തു ജോസഫിന് ക്ഷണം ഉണ്ടായിരുന്നു.

ചെയ്യാർ രവി സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്സൺ ആന്റണിയും ദിൽഹാനിയും ആണ് പ്രധാന വേഷത്തിൽ എത്തിയത്. എംടിവി ആണ് ചിത്രം നിർമ്മിച്ചത്. ശ്രീലങ്കയിൽ റീമേക്ക് ചെയ്ത ചിത്രങ്ങളിൽ എക്കാലത്തെയും ഏറ്റവും വലിയ വിജയം ആണ് ഈ ചിത്രം നേടിയിരിക്കുന്നത്.

അതെ സമയം, ദൃശ്യം ചൈനീസ് ഭാഷയിലേക്കും റീമേക്ക് ചെയ്യന്നുണ്ട്. ഇതിന്‍റെ അവകാശം ഒരു ചൈനീസ് കമ്പനി സ്വന്തമാക്കിയതായി മുൻപ് ജിത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.

ദൃശ്യം ശ്രീലങ്ക റീമേക്ക് ട്രെയിലര്‍:

മമ്മൂട്ടിയുടെ ‘മധുരരാജ’യുടെ ചിത്രീകരണം ഓഗസ്റ്റ് 9ന് തുടങ്ങുന്നു!

പീറ്റർ ഹെയ്‌ൻ വരുന്നു,’മധുരരാജ’യ്ക്ക് തീപ്പൊരി സംഘട്ടനം ഒരുക്കാൻ!