in

ദൃശ്യത്തിന്‍റെ നാലാം പിറന്നാളിന് ഒരു പഴയ ‘സെന്റിമെന്റൽ ട്രെയിലർ’ പുറത്തിറങ്ങി!

ദൃശ്യത്തിന്റെ നാലാം പിറന്നാളിന് നാല് വർഷം പഴക്കമുള്ള ആ “സെന്റിമെന്റൽ ട്രെയിലർ” പുറത്തിറങ്ങി!

മലയാളത്തിന്‍റെ മഹാവിജയ ചിത്രം ദൃശ്യം പുറത്തിറങ്ങിയിട്ട് ഇന്ന് നാല് വർഷം പിന്നിടുകയാണ്. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രത്തിന്‍റെ റെക്കോർഡുകൾ മൂന്നു വർഷങ്ങളോളം തകരാതെ നിന്നത് അതിന്‍റെ വിജയ തിളക്കത്തിന്‍റെ മാറ്റ് എടുത്തു കാട്ടുന്നു. പുലിമുരുകൻ എന്ന മറ്റൊരു മോഹൻലാൽ ചിത്രം മാത്രമാണ് ഇന്നും കളക്ഷനിൽ ദൃശ്യത്തെ മറികടന്ന ഒരേ ഒരു മലയാള ചിത്രം.

ആദ്യമായി മലയാളത്തിന് 50 കോടി ക്ലബ് സമ്മാനിച്ച ദൃശ്യത്തിന്‍റെ നാലാം പിറന്നാളിന് സംവിധായകൻ ജീത്തു ജോസഫ് പുതിയ ഒരു ട്രെയിലർ പ്രേക്ഷകര്‍ക്കായി പങ്കു വെച്ചിരിക്കുക ആണ്.

 

drishyam
മോഹന്‍ലാലിനോപ്പം ദൃശ്യം ലൊക്കേഷനില്‍ വി എസ് വിനായക്

 

ട്രെയിലർ തയ്യാർ ആക്കിയത് വി എസ് വിനായക് ആണ്. ഈ ട്രെയിലറുമായി ബന്ധപ്പെട്ടു വിനായകിന് രസകരമായ ഒരു ട്രെയിലർ കഥ പറയാനും ഉണ്ട്. ഈ ട്രെയിലർ ഇന്നാണ് പുറത്തു വന്നതെങ്കിലും നാല്‌ വർഷത്തെ പഴക്കം ഉണ്ട് ഇതിന്. ആരുമറിയാതെ വിനായക് തയ്യാർ ആക്കിയത് ആയിരുന്നു ഈ ട്രെയിലർ. ആ കഥ വിനായക് പറയുന്നു:

ജീവിതത്തിൽ ആദ്യമായി വായിക്കാൻ കൈയിൽ കിട്ടിയ തിരക്കഥ, ആദ്യമായി ജോലി ചെയ്ത സിനിമാ ലൊക്കേഷൻ. രണ്ടും ഒരു സിനിമ, ഒരൊന്നൊന്നര സിനിമ – ദൃശ്യം.

ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന സമയം. ഇടസമയങ്ങളിൽ ആരുമറിയാതെ ഒരു ട്രെയ്‌ലർ ചെയ്യാൻ തുടങ്ങി. ഇതുകണ്ട് എഡിറ്റർ അയൂബേട്ടൻ സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ ചെയ്യാൻ പറഞ്ഞു. പക്ഷെ അന്ന് ഭയങ്കര പേടിയും ടെൻഷനുമായിരുന്നത് കൊണ്ട് അതിനുള്ള ധൈര്യം വന്നില്ല. മറ്റൊരു ഫിലിം എഡിറ്റർ സന്ദീപേട്ടനാണ് പിന്നീട് ദൃശ്യത്തിന്‍റെ ട്രൈലെർ ചെയ്തത്.

ഒറിജിനലിന്‍റെ അത്രയും വരില്ലെങ്കിലും, ആദ്യമായി ഫിലിം റഷ് ഉപയോഗിച്ച് ചെയ്ത ട്രൈലെർ.
4 വർഷം പഴക്കമുള്ള എന്റെ സെന്റിമെന്റൽ ട്രൈലെർ എല്ലാവർക്കുമായി ഷെയർ ചെയ്യുന്നു.
(ക്വാളിറ്റി സ്വല്പം കുറവായിരിക്കും കേട്ടോ. ഫോണിൽ സൂക്ഷിച്ച ഒരു ലോ ക്വാളിറ്റി വീഡിയോ മാത്രമേ ബാക്കിയുള്ളു. എച്ഡി വിഡിയോ ഹാഡിസ്‌ക് കത്തിപ്പോയ കൂട്ടത്തിൽ അങ്ങുപോയി)

ട്രെയിലര്‍ കാണാം:

 

മെഗാസ്റ്റാർ ചിത്രം മാസ്റ്റർപീസിന്‍റെ സെൻസറിങ് പൂർത്തിയായി; ഇനി അങ്കം ബിഗ് സ്‌ക്രീനിൽ

കേരളാ ബോക്സ്ഓഫീസ് ഉണരുന്നു: ഈ ആഴ്ച ആറോളം ചിത്രങ്ങൾ റിലീസിന്