ആഗ്രഹിച്ചത് ഓർത്തോപീഡിക്, ലഭിച്ചത് ഗൈനക്കോളജി; രസിപ്പിച്ച് ആയുഷ്മാന്‍റെ ‘ഡോക്ടർ ജി’ ട്രെയിലർ…

0

ആഗ്രഹിച്ചത് ഓർത്തോപീഡിക്, ലഭിച്ചത് ഗൈനക്കോളജി; രസിപ്പിച്ച് ആയുഷ്മാന്‍റെ ‘ഡോക്ടർ ജി’ ട്രെയിലർ

ബോളിവുഡിൽ ‘കണ്ടന്റ് റിച്ച്’ ആയുള്ള സിനിമകൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ആയുഷ്മാൻ ഖുറാന. അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന ആയുഷ്മാൻ ഖുറാന ചിത്രമാണ് ‘ഡോക്ടർ ജി’. അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയുടെ നായിക വേഷത്തിൽ രാകുൽ പ്രീത് സിംഗ് ആണ് എത്തുന്നത്. മെഡിക്കൽ ക്യാംപസ് കോമഡി ഡ്രാമ ആയി ഒരുങ്ങുന്ന ‘ഡോക്ടർ ജി’യുടെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

2 മിനിറ്റ് 55 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ വളരെ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഓർത്തോപീഡിക് ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് ആയുഷ്മാൻ എത്തുന്നത്. സീറ്റുകളുടെ അഭാവം കാരണം ഗൈനക്കോളജി ആയുഷ്മാന്റെ കഥാപാത്രത്തിന് എടുക്കേണ്ടിവരുന്നു. സ്ത്രീകളാൽ നിറഞ്ഞ ഒരു ക്ലാസിൽ ഒരു ഗൈനക്കോളജിസ്റ്റ് ആയി മാറാൻ ആയുഷ്മാൻ പാടുപെടുന്നു. ട്രെയിലർ കാണാം: