in

ദിലീപിന്‍റെ പ്രൊഫസർ ഡിങ്കൻ ഇനി എത്തുക ഈദ് റിലീസ് ആയി!

ദിലീപിന്‍റെ പ്രൊഫസർ ഡിങ്കൻ ഇനി എത്തുക ഈദ് റിലീസ് ആയി!

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കുകയും എന്നാല്‍ പൂര്‍ത്തിയാക്കാനാവാതെ നീണ്ടുപോകുകയും ചെയ്ത രണ്ടു ചിത്രങ്ങള്‍ ഉണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം, രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ എന്നിവ ആണ് ആ ചിത്രങ്ങള്‍. കമ്മാര സംഭവം ഈ വർഷത്തെ ഓണം അല്ലെങ്കിൽ ക്രിസ്മസ് റിലീസ് ആയും പ്രൊഫസർ ഡിങ്കൻ അടുത്ത വർഷത്തെ ദിലീപിന്‍റെ വിഷു റിലീസ് ആയുമാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ദിലീപ് പിന്നീട് മൂന്നു മാസത്തോളം പോലീസ് കസ്റ്റഡിയിൽ ആയത്തോടെ ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങി പോവുകയായിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം പ്രൊഫസർ ഡിങ്കൻ എന്ന ദിലീപ് ചിത്രം ഇനി അടുത്ത വർഷം ഈദ് സമയത്തു മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂ.

കമ്മാര സംഭവം എന്ന രതീഷ് അമ്പാട്ട് ചിത്രം പുനരാരംഭിച്ച ദിലീപ് ആ ചിത്രം തീർത്തതിന് ശേഷം മാത്രമേ ഇനി പ്രൊഫസർ ഡിങ്കനിൽ ജോയിൻ ചെയ്യൂ. മുരളി ഗോപി എഴുതി ദിലീപ്, സിദ്ധാർഥ്, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കമ്മാര സംഭവം അടുത്തവർഷം വിഷുവിനു തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

 

din

 

പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന പ്രൊഫസർ ഡിങ്കൻ രചിച്ചത് റാഫിയാണ്. നമിത പ്രമോദ് നായിക ആയെത്തുന്ന ഈ ചിത്രം ത്രീ ഡി ഫോർമാറ്റിൽ ആണ് ചിത്രീകരിക്കുന്നത്. മാജിക് ആയി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത് എന്നാണ് സൂചന. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ദിലീപ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത് നാദിർഷ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ , ജോമോൻ സംവിധാനം ചെയ്യുന്ന ലെജൻഡ് എന്നിവയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഏതായാലും ഇനി ഒരു ദിലീപ് ചിത്രം കാണാൻ കുറഞ്ഞത് അടുത്ത വർഷം വിഷു വരെയെങ്കിലും പ്രേക്ഷകർ കാത്തിരിക്കണം. വൈകി ആണ് റിലീസ് ചെയ്തത് എങ്കിലും ദിലീപിന്‍റെ രാമലീല ഈ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.

അടുത്ത ഏപ്രിലില്‍ കേരള ബോക്സ്‌ ഓഫീസില്‍ മോഹന്‍ലാലും ദിലീപും രജനികാന്തിനെ നേരിടുന്നു?

അന്‍പത് കോടി ബഡ്ജറ്റിൽ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ; എഴുപത് ശതമാനം ചിത്രീകരണം കടലില്‍!