കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പുറത്തിറക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ ദിലീപിന്‍റെ തിരിച്ചു വരവ്!
ജനപ്രിയ നായകന്‍ ദിലീപിന്‍റെതായി 2017ൽ രണ്ടേ രണ്ടു ചിത്രങ്ങൾ മാത്രം ആണ് പുറത്തിറങ്ങിയത്. രാമലീല എന്ന വമ്പൻ ചിത്രത്തിന്റെ വിജയ തിളക്കം ദിലീപിന് കഴിഞ്ഞ വര്ഷം ഉണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി നേരിടേണ്ടി വന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആകുകയും ചെയ്തു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നില്ല. ഇന്നിതാ ദിലീപ് സോഷ്യൽ മീഡിയയിലേക്ക് മടങ്ങി വന്നിരിക്കുന്നു.
തന്‍റെ പുതിയ ചിത്രം കമ്മാര സംഭവം ഫസ്റ്റ് ലുക്ക് പുറത്തിറക്കി കൊണ്ട് ആണ് ദിലീപ് സോഷ്യൽ മീഡിയയിലേക്ക് ഒരിടവേളയ്ക്കു ശേഷം തിരിച്ചു വന്നത്.
ഏത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ പ്രേക്ഷകർ കൂടെ ഉള്ളത് ആണ് തന്‍റെ ശക്തി എന്നും തുടർന്നും പ്രേക്ഷകരുടെ സ്നേഹവും കരുതലും തനിക്കൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് ദിലീപ് തന്‍റെ ഫേസ്ബുക് കുറിപ്പിൽ എഴുതുന്നു.
അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് കമ്മാരസംഭവം എന്ന ചിത്രത്തിലേത് എന്നും ദിലീപ് പറയുന്നു. പ്രേക്ഷകർക്ക് പുതുവർഷം നേരാനും താരം മറന്നില്ല.
ദിലീപിന്‍റെ പൂർണമായ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
“പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങൾക്ക് സമർപ്പിക്കുന്നു.
ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്… സമർപ്പിതം. “
കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പോസ്റ്റർ: