ദളപതി ചിത്രം നിര്‍മ്മിക്കാന്‍ തല ധോണി; പ്രഖ്യാപനം നാളെ ജന്മദിനത്തിൽ?

ക്രിക്കറ്റിലെ സൂപ്പർതാരവും സിനിമയിലെ സൂപ്പർതാരവും ഒരു ചിത്രത്തിനായി ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. മറ്റാരുമല്ല, ദളപതി വിജയും എംഎസ് ധോണിയും ആണ് ഒന്നിക്കാൻ പോകുന്ന സൂപ്പർതാരങ്ങൾ എന്നാണ് വിവരം. നാളെ (ജൂൺ 22) വിജയുടെ ജന്മദിനത്തിൽ ഇരുവരും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
നിർമ്മാതാവ് എന്ന നിലയിൽ ആയിരിക്കും ധോണി ഈ ചിത്രത്തിന്റെ ഭാഗമാകുക. മുൻപ്, ബീസ്റ്റ് എന്ന വിജയ് സിനിമയുടെ ലൊക്കേഷനിൽ എംഎസ് ധോണി എത്തിയിരുന്നു. വിജയുമായി ഈ ചിത്രത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ച ധോണി നടത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകനായ ധോണിയെ ‘തല’ എന്നാണ് ആരാധകർ വിളിക്കുന്നത്. അതുകൊണ്ട്, തല – ദളപതി പടം യാഥാർഥ്യമായാൽ ആരാധകർക്ക് അത് വലിയ ആവേശമാകും എന്നത് തീർച്ച.
അതേസമയം, വിജയുടെ ചിത്രമായാ ദളപതി 66ന്റെ ടൈറ്റിൽ നാളെ വൈകുന്നേരം പ്രഖ്യാപിക്കും. ലോകേഷ് കനാഗരാജ് ഒരുക്കുന്ന ദളപതി ദളപതി 67ന്റെ ഔദ്യോഗിക പ്രഖ്യാപനവും നാളെ ഉണ്ടാവും എന്നും കരുതുന്നു. കൂടാതെ ദളപതി 68 ആയി ധോണി നിർമ്മിക്കുന്ന വിജയ് ചിത്രത്തിന്റെ പ്രഖ്യാപനം കൂടി ഉണ്ടാവുമോ എന്ന് കാത്തിരുന്നു അറിയാം.