യഥാർത്ഥ കഥയെ ആസ്പദമാക്കി ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’; ടീസർ

യുവതാരം ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രമായ ‘ചട്ടമ്പി’യുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അഭിലാഷ് എസ് കുമാറിന്റെ ആദ്യ സംവിധാന സംരംഭവമായ ഈ ചിത്രം 90 കളുടെ കാലഘട്ടത്തിലെ കഥയാണ് പറയുന്നത് എന്ന് ടീസർ സൂചന നൽകുന്നു. 1 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ശ്രീനാഥ് ഭാസിയും ഒരു നടിയും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
ഒരു വീടിന് ഉള്ളിൽ സംഭാഷണത്തിൽ ഏർപ്പെടുന്ന ശ്രീനാഥ് ഭാസിയേയും നടിയേയുമാണ് ടീസറിൽ കാണാൻ കഴിയുന്നത്. ‘ചട്ടമ്പി’ എന്ന പേര് സൂചിപ്പിച്ച പോലെ അടിയും ഇടിയും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളായി ആണ് ശ്രീനാഥ് ഭാസി എത്തുന്നത് എന്ന് സംഭാഷണത്തിൽ നിന്ന് മനസിലാക്കാം. ടീസർ കാണാം: