രജനികാന്തിന്റെ ‘ചന്ദ്രമുഖി’യ്ക്ക് രണ്ടാം ഭാഗം; ലോറൻസ് നായകന്‍
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി പി വാസു ഒരുക്കിയ ‘ചന്ദ്രമുഖി’യ്ക്ക് രണ്ടാം ഭാഗം വരുന്നു. മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേയ്ക്ക് ആയ ‘ചന്ദ്രമുഖി’ 2005ൽ ആയിരുന്നു പുറത്തിറങ്ങിയത്. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ പി വാസു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായി എത്തുന്നത് രാഘവ ലോറൻസും.
ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച നിർമ്മാതാക്കൾ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ അടുത്ത വലിയ പ്രൊജക്റ്റ് എന്നാണ് ലൈക്ക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. പോസ്റ്റർ:
Elated to announce 🤩 our next Big project #Chandramukhi2 🗝️✨
Starring @offl_Lawrence & Vaigaipuyal #Vadivelu 😎
Directed by #PVasu 🎬
Music by @mmkeeravaani 🎶
Cinematography by @RDRajasekar 🎥
Art by #ThottaTharani 🎨
PRO @proyuvraaj 🤝🏻 pic.twitter.com/NU76VxLrjH— Lyca Productions (@LycaProductions) June 14, 2022
ആദ്യ ഭാഗത്തിൽ അഭിനയിച്ച വടിവെലു ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം എം കീരവാണി ആണ്. ഛായാഗ്രഹണം ആർ ഡി രാജശേഖർ നിര്‍വഹിക്കുന്നു. കലാസംവിധാനം തോട്ട തരണി.