in

കുറുപ്പിന് പിന്നാലെ അയ്യരും; ബുർജ് ഖലീഫയിൽ ‘സിബിഐ 5’ ട്രെയിലർ, സാക്ഷിയായി മമ്മൂട്ടിയും ടീമും…

കുറുപ്പിന് പിന്നാലെ അയ്യരും; ബുർജ് ഖലീഫയിൽ ‘സിബിഐ 5’ ട്രെയിലർ, സാക്ഷിയായി മമ്മൂട്ടിയും ടീമും…

മെയ് 1ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുക ആണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘സിബിഐ 5 ദ് ബ്രയിൻ’. എസ് എൻ സ്വാമി തിരക്കഥ എഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രം സിബിഐ സീരീസിലെ അഞ്ചാം ചിത്രമാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ട്രെയിലർ ബുർജ് ഖലീഫയിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുക ആണ്.

ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന് ശേഷം ബുർജ് ഖലീഫയിൽ ട്രെയിലർ പ്രദർശനം നടത്തുന്ന രണ്ടാമത്തെ മലയാള ചിത്രമായി മാറിയിരിക്കുക ആണ് ‘സിബിഐ 5 ദ് ബ്രയിൻ’. ഇതിന് സാക്ഷിയാവാൻ മമ്മൂട്ടിയും ടീം എത്തിയിരുന്നു. വീഡിയോ കാണാം:

ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ഇത്തരത്തിൽ ഒരു ഗ്രാൻഡ് പ്രൊമോഷന് പിന്നിൽ പ്രവർത്തിച്ചത് ഈ ടീം ആണ്. മമ്മൂട്ടി, രമേഷ് പിഷാരടി, രഞ്ജി പണിക്കർ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൾ സമദ്, റീജണൽ മാനേജർ ആർ.ജെ.സൂരജ് എന്നിവർ ട്രെയിലർ ആരാധകർക്ക് ഒപ്പം ബുർജ് ഖലീഫയിൽ കണ്ടു. ‘പ്രീസ്റ്റ്‌’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5 ദ് ബ്രയിൻ’.

“ക്ലൈമാക്സിൽ പങ്കെടുത്ത എത്രപേർക്ക് സസ്പെൻസ് മനസിലായി എന്ന് ഉറപ്പില്ല”, സിബിഐ 5നെ കുറിച്ച് കെ മധു

ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘പുഴു’ ട്രെയിലർ; റിലീസും പ്രഖ്യാപിച്ചു…