in

‘സിബിഐ 5 ദ് ബ്രയിൻ’; ടൈറ്റിലും അയ്യർ ലുക്കും വെളിപ്പെടുത്തി മോഷൻ പോസ്റ്റർ എത്തി…

‘സിബിഐ 5 ദ് ബ്രയിൻ’; ടൈറ്റിലും അയ്യർ ലുക്കും വെളിപ്പെടുത്തി മോഷൻ പോസ്റ്റർ എത്തി...

സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ ഐക്കണിക്ക് കഥാപാത്രത്തിന്‍റെ തിരിച്ചു വരവിനായി കാത്തിരിക്കുക ആണ് മലയാള സിനിമാ ലോകം. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിയസിലെ അഞ്ചാം ചിത്രത്തിൽ ഒരിക്കൽ കൂടി പ്രശസ്തമായ ആ ബിജിഎമിന്റെ അകമ്പടിയോടെ കൈകൾ പിറകിൽ കെട്ടി സേതുരാമയ്യർ സിബിഐ എത്തുന്നത് കാണാൻ ആവേശത്തോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിബിഐ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുക ചിത്രത്തിന്‍റെ ടൈറ്റിലോ മമ്മൂട്ടിയുടെ ലുക്കോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. ഇപ്പോളിതാ മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ ടൈറ്റിലും മമ്മൂട്ടിയുടെ ലുക്കും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക ആണ് അണിയറപ്രവർത്തകർ.

സിബിഐ സീരിയസ് ആരാധകർക്ക് നൊസ്റ്റാൾജിയ ഫീൽ നൽകുന്ന പ്രശസ്തമായ ആ ബിജിഎം അകമ്പടിയോടെ ആണ് ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. സിബിഐ 5 ദ് ബ്രയിൻ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നല്കിയിരിക്കുന്നത്. ആരാധകർ കാണാൻ ആഗ്രഹിച്ച കുറി തൊട്ടുള്ള സേതുരാമയ്യരെ മോഷൻ പോസ്റ്ററിൽ അവതരിപ്പിക്കുന്നും ഉണ്ട്. അങ്ങനെ ടൈറ്റിലിന് ഒപ്പം അയ്യർ ലുക്ക് കൂടി റിവീൽ ചെയ്തിരിക്കുക ആണ്.

സിബിഐ മുൻ ചിത്രങ്ങൾ പോലെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ആണ് ഈ ചിത്രവും ഒരുങ്ങുന്നത്. സ്വർഗചിത്ര അപ്പച്ചൻ ആണ് നിർമ്മാണം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ ജോർജ് ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. രമേശ് പിഷാരടി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ, സായ്കുമാർ എന്നിവരാണ് മമ്മൂട്ടിക്ക് ഒപ്പം ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ.

“ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി”, നിർമ്മാതാവ് ദുൽഖർ പറയുന്നു…

ആ റെക്കോർഡ് തകരുന്നത് നാല് വർഷങ്ങൾക്ക് ശേഷം; ഭീഷ്മയ്ക്ക് ഒമർ ലുലുവിന്‍റെ ആശംസ…