in ,

കാറ്റാടി സ്റ്റീൽസിന് ടാഗ് ലൈൻ വേണം; ബ്രോ ഡാഡി പ്രോമോ വീഡിയോ…

കാറ്റാടി സ്റ്റീൽസിന് ടാഗ് ലൈൻ വേണം; ബ്രോ ഡാഡി പ്രോമോ വീഡിയോ…

പ്രേക്ഷകർക്ക് മുന്നിലേക്ക് ഒടിടി റിലീസ് ആയി എത്താൻ ഒരുങ്ങുക ആണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം തികച്ചും വ്യത്യസ്ഥമായ ചിത്രവുമായി മോഹൻലാൽ പൃഥ്വിരാജ് ടീം എത്തുന്നത് ആണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ പ്രോമോ വീഡിയോകൾക്ക് ഒക്കെയും നല്ല സ്വീകാര്യത ആണ് ലഭിക്കുന്നത്.

ഇപ്പോളിതാ മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ഒരു പ്രോമോ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കാറ്റാടി സ്റ്റീൽസ് എന്ന കുടുംബ ബിസിനസിന് ടാഗ് ലൈൻ കണ്ടെത്താൻ ശ്രമിക്കുന്ന ഈശോ കാറ്റാടിയേയും ജോൺ കാറ്റാടിയേയും ആണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. വീഡിയോ കാണാം:

ആദ്യ പ്രോമോ വീഡിയോയിൽ പ്രത്യക്ഷപെട്ടത് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും ആയിരുന്നു. നിർമ്മിക്കുന്ന മോഹൻലാൽ പടങ്ങളിൽ ഒക്കെയും അഭിനേതാവായും എത്തുന്ന ആന്റണിയെ ട്രോൾ ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു. വലിയ സ്വീകാര്യത ആണ് ഈ വീഡിയോയ്ക്കും ലഭിച്ചത്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് ആന്റണി ഈ ചിത്രത്തിൽ എത്തുന്നത്. വീഡിയോ കാണാം:

ലാലു അലക്സ്‌, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജഗദീഷ് തുടങ്ങിയവര്‍ ആണ് മറ്റ് താരങ്ങള്‍. ജനുവരി 26ന് ഹോട്ട്സ്റ്റാര്‍ ആണ് ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ദുൽഖറിന് ‘ഫാമിലി മാൻ’ ടീമിനൊപ്പം ഒടിടി അരങ്ങേറ്റം ഒരുക്കാൻ നെറ്റ്ഫ്ലിക്‌സ്…

ബോക്സ് ഓഫീസിൽ തിളങ്ങി ‘ഹൃദയം’; ആദ്യ ദിന കേരള കളക്ഷൻ റിപ്പോർട്ട്…