“മലയാളത്തിന്‍റെ ഇതിഹാസം മമ്മൂട്ടി സർ എന്‍റെ ആദ്യ സിനിമയിൽ നായകനാകുന്നത് അഭിമാനം”, ഭീഷ്മ പര്‍വ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി പറയുന്നു…
മമ്മൂട്ടി – അമൽ നീരദ് ടീമിന്റെ ‘ഭീഷ്മ പർവ്വം’ എന്ന ചിത്രത്തെ വരവേൽക്കാൻ ആരാധകരും സിനിമാ ലോകവും ഒരുങ്ങി കഴിഞ്ഞു. നാളെ (മാർച്ച് 3) ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുക ആണ്. ഈ ചിത്രത്തിലൂടെ മലയാളത്തിൽ ഒരു തിരക്കഥാകൃത്ത് കൂടി അരങ്ങേറ്റം നടത്തുക ആണ്. ദേവദത്ത് ഷാജി ആണ് ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥയിൽ അമൽ നീരദിന് ഒപ്പം രചനയിൽ പങ്കാളി ആയും അസോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചു അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി നായകൻ ആകുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ദേവദത്ത്. സോഷ്യൽ മീഡിയയിൽ അദ്ദേഹം പ്രേക്ഷകരോട് ആ സന്തോഷം പങ്കുവെച്ചിരിക്കുക ആണ്.
വാക്കുകളാൽ വിവരിക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാറുണ്ട്, ഇത് അത്തരത്തിലുള്ള ഒന്നാണ് എന്ന് പറഞ്ഞാണ് ദേവദത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. മലയാളത്തിന്റെ ഇതിഹാസം മമ്മൂട്ടി സാർ ആദ്യ സിനിമയിൽ നായകനായി എത്തുന്നത് വലിയ അഭിമാനം ആണെന്നും അദ്ദേഹത്തെ അറിയുന്നതും അദ്ദേഹം മാജിക് നെയ്ത് എടുക്കുന്നത് കാണുന്നതും ഒരു അനുഗ്രഹം ആണെന്നും ദേവദത്ത് പറയുന്നു.
തനിക്ക് ഈ അവസരം ഒരുക്കി തന്ന സംവിധായകൻ അമൽ നീരദിനോടും ഷോർട്ട് ഫിലിമിലൂടെ തന്നെ കണ്ടെത്തിയ ദിലീഷ് പോത്തനോടും കുമ്പളങ്ങി നൈറ്റ്‌സിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ അവസരം തന്ന മധു സി നാരായണനോടും അദ്ദേഹം നന്ദി പറഞ്ഞു. ഭീഷ്മ പർവ്വം സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചു കൊണ്ട് ദേവദത്ത് ഷാജി കുറിപ്പ് അവസാനിപ്പിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം: