in

മമ്മൂട്ടി-അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ്വം’ ഫെബ്രുവരി 24ന് എത്തും…

മമ്മൂട്ടി-അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ്വം’ ഫെബ്രുവരി 24ന് എത്തും…

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക. സംവിധായകൻ അമൽ നീരദ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം സ്വീകരിച്ചു കൊണ്ട് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

മാസ്സ് സിനിമ എന്ന നിലയിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്നൊരു ചിത്രമാണ് ഭീഷ്മ പർവ്വം. സ്റ്റൈലിഷ് മാസ്സ് എന്റർടൈന്മെന്റ് സിനിമകൾ ഒരുക്കുന്നതിൽ മികച്ച് നിൽക്കുന്ന അമൽ നീരദ് ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ ആണ് ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്.

ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒരോ പോസ്റ്ററുകൾക്കും മികച്ച വരവേപ്പ് ആണ് ലഭിച്ചത്. മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, നെടുമുടി വേണു, ഫർഹാൻ ഫാസിൽ, നെടുമുടി വേണു, ജിനു ജോസഫ്, കെപിഎസി ലളിത എന്നിവരുടെ പോസ്റ്ററുകൾ ആണ് പുറത്തുവിട്ടത്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ നിർവഹിക്കുന്നു. സുഷിൻ ശ്യാമിന് ആണ് മ്യൂസിക് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല. അമൽ നീരദിന് തന്നെ ആണ് ചിത്രത്തിന്റെ നിർമ്മാണവും.

‘ഹൃദയം’ റിലീസ് പ്രഖ്യാപിച്ചു; ഒരുപാട് നാളത്തെ കാത്തിരിപ്പ്, ഒരുപാട് സന്തോഷമെന്ന് വിനീത്…

“കണ്ട് വളർന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ഒപ്പം ഒരു ചിത്രം ചെയ്യണം”, ബേസിൽ ജോസഫ്