in

‘ഭീഷ്മ’യും ‘നാരദ’നും നേർക്കുനേർ, ഒപ്പം ‘ഹേ സിനാമിക’യും തീയേറ്ററുകളിൽ എത്തുന്നു…

‘ഭീഷ്മ’യും ‘നാരദ’നും നേർക്കുനേർ, ഒപ്പം ‘ഹേ സിനാമിക’യും തീയേറ്ററുകളിൽ എത്തുന്നു…

മലയാള സിനിമയിലെ മൂന്ന് പ്രധാന താരങ്ങളുടെ ചിത്രങ്ങൾ നാളെ (മാർച്ച് 3, വ്യാഴം) തീയേറ്ററുകളിൽ എത്തുന്നു. താരങ്ങളുടെ രണ്ട് മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ആണ് നാളെ റിലീസിന് ഒരുങ്ങുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം, യുവതാരം ടോവിനോ തോമസിന്റെ നാരദൻ, യുവതാരം ദുൽഖർ സൽമാന്റെ ഹേ സിനാമിക എന്നിവ ആണ് ആ ചിത്രങ്ങൾ. ഇതിൽ ഹേ സിനാമിക തമിഴ് ചിത്രമാണ്.

അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വം മമ്മൂട്ടിയുടെ കരിയർ ഹൈപ്പ് ചിത്രം ആയാണ് തീയേറ്ററുകളിൽ എത്തുന്നത്. അത് കൊണ്ട് തന്നെ ആരാധകർ വലിയ ആവേശത്തിൽ ആണ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം യുവനിരയിലെ ശ്രദ്ധേയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, കെപിഎസി ലളിത, ലെന, അനിഖ, വീണ എന്നിവർ ആണ് മറ്റ് താരങ്ങൾ. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. ഉണ്ണി ആർ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. ഒടിടി റിലീസ് ആയി എത്തി വമ്പൻ ഹിറ്റ് ആയി മാറിയ മിന്നൽ മുരളിയ്ക്ക് ശേഷം എത്തുന്ന ടോവിനോ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ഷറഫുദ്ധീൻ, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ ആണ് മറ്റ് താരങ്ങള്‍.

ഹേ സിനാമിക ദുൽഖർ സൽമാനെ നായകനാക്കി ബൃന്ദ മാസ്റ്റർ ഒരുക്കുന്ന ചിത്രമാണ്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും. കാജൽ അഗർവാളും അദിതി റാവു ഹൈദരിയും ആണ് ചിത്രത്തിൽ നായികമാർ ആയി എത്തുന്നത്. ഒരു റൊമാന്റിക് ചിത്രം ആയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രം എത്തുന്നത്. കുറുപ്പ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ദുൽഖർ ചിത്രം എന്ന നിലയിലും ചിത്രത്തിൽ വലിയ പ്രതീക്ഷ ആരാധകർക്ക് ഉണ്ട്. ആദ്യമായി ആണ് മമ്മൂട്ടിയുടെയും മകൻ ദുൽഖറിന്റെയും ചിത്രങ്ങൾ ഒരേ ദിവസം തീയേറ്ററുകളിൽ എത്തുന്നത്.

കോട്ടില്‍ നിന്ന് ധോത്തിയിലേക്ക് വന്നാല്‍ ആള് മാസ്; ‘എതർക്കും തുനിന്തവൻ’ ട്രെയിലർ…

കിങ് ഖാന്റെ തിരിച്ചു വരവിന് തീയതി കുറിച്ചു; ‘പത്താൻ’ വരുന്നു…