ഇനി ഒരാൾ ഉണ്ട്, പേര് മൈക്കിൾ; ഭീഷ്മ പർവ്വം മമ്മൂട്ടി പോസ്റ്റർ പുറത്ത്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മുൻപ് കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു എങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല.
മൈക്കിൾ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൺ ഗ്ലാസ് വെച്ചുള്ള മൈക്കിളിനെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടി പോസ്റ്റർ കാണാം:
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ദിവസേന പുറത്തു വിടുകയായിരുന്നു സംവിധായകൻ അമൽ നീരദ്. എല്ലാ പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യത ലഭിക്കുമ്പോളും ആരാധകർ കാത്തിരുന്നത് മമ്മൂട്ടിയുടെ പോസ്റ്ററിന് ആയിരുന്നു. ഇപ്പോൾ ഇതാ മമ്മൂട്ടി പോസ്റ്ററും പുറത്തുവന്നിരിക്കുന്നു.
സംവിധാനം കൂടാതെ ചിത്രത്തിന്റെ തിരക്കഥയിലും നിർമ്മാണത്തിലും അമൽ നീരദ് ഭാഗമാണ്. ദേവ്ദത്ത് ഷാജി ആണ് അമൽ നീരദിന് ഒപ്പം തിരക്കഥ രചിക്കുന്നതിൽ പങ്കാളി ആയത്.