in , ,

ആക്ഷൻ മോഡിൽ ദളപതിയുടെ അഴിഞ്ഞാട്ടം; ‘ബീസ്റ്റ്‌’ ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു…

ആക്ഷൻ മോഡിൽ ദളപതിയുടെ അഴിഞ്ഞാട്ടം; ‘ബീസ്റ്റ്‌’ ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു…

ആരാധകർ വളരെ ആകാംഷയോടെ ആണ് ദളപതി വിജയ് നായകൻ ആകുന്ന ചിത്രങ്ങളുടെ ഓരോ അപ്ഡേറ്റ്സിനായും കാത്തിരിക്കുക. ‘ബീസ്റ്റ്‌’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ വൈകുന്നതിനാൽ അവർ ട്രോളിലൂടെ പ്രതികരണങ്ങൾ അറിയിച്ചിരുന്നു. ഇപ്പോളിതാ അവർ കാത്തിരുന്ന ആ ട്രെയിലർ അവർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്.

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാൾ ഹൈജാക്ക് ചെയ്യപ്പെട്ടു എന്നൊരു സന്ദേശം റിപ്പോർട്ട് ചെയ്താണ് ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് അവിടെ നടക്കുന്ന അക്രമങ്ങൾ ഒക്കെയും ട്രെയിലറിൽ മിന്നിമായുന്നുണ്ട്. ഹൈജാക്ക് ആണ് ചിത്രത്തിന്റെ മെയിൻ പ്ലോട്ട് എന്ന് ട്രെയിലർ സൂചന നൽകുന്നു. ട്രെയിലർ കാണാം:

ഹൈജാക്ക് ചെയ്ത മാളിന് ഉള്ളിൽ തന്നെ വിജയ് അവതരിപ്പിക്കുന്ന വീരരാഘവൻ എന്ന കഥാപാത്രവും അകപ്പെടുന്നുണ്ട്. എന്ത് കൊണ്ടും അവിടെ രക്ഷാപ്രവർത്തനം നടത്താൻ അതിനേക്കാൾ മികച്ച ഒരാൾ ഇല്ല എന്ന് സഹപ്രവർത്തകൻ ഉയർന്ന ഓഫീസറോട് സൂചിപ്പിക്കുന്നുണ്ട്. ട്രെയിലറിൽ ഉടനീളം വിജയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കാണാം. ഒരു മണിക്കൂർ കൊണ്ട് തന്നെ 4 മില്യൺ കാഴ്ചക്കാരെയും 1 മില്യൺ ലൈക്സും ലഭിച്ച ട്രെയിലർ യൂട്യൂബിൽ തരംഗമായി മാറുക ആണ്.

ഡോക്ടർ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ച്ചേർസ് ആണ് നിർമ്മിക്കുന്നത്. പൂജ ഹെഡ്ഗെ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. യോഗി ബാബു, സെൽവരാഘവൻ, വിടിവി ഗണേശൻ, അപർണ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആർ നിർമൽ എഡിറ്റിംഗ് നിർവഹിക്കുന്നു. മനോജ് പരമഹംസ ആണ് ഛായാഗ്രാഹകൻ.

“കാണാത്തവർക്ക് കാണാം, കണ്ടവർക്ക് വീണ്ടും കാണാം”, മമ്മൂട്ടി ഭീഷ്മ പർവ്വം ഒടിടി റിലീസിനെ കുറിച്ച് പറയുന്നു…

കോമഡി ട്രാക്ക് മാറ്റി ഞെട്ടിച്ചു നാദിർഷ; ത്രില്ലർ ചിത്രം ‘ഈശോ’ ടീസർ…