in , ,

ബ്രഹ്മാണ്ഡ കാഴ്ചകളൊരുക്കി ‘അവതാർ 2’ ഒഫീഷ്യൽ ട്രെയിലർ എത്തി…

ബ്രഹ്മാണ്ഡ കാഴ്ചകളൊരുക്കി ‘അവതാർ 2’ ഒഫീഷ്യൽ ട്രെയിലർ എത്തി…

ബ്രഹ്മാണ്ഡ സിനിമകളുടെ രാജാവ് എന്ന വിശേഷിപ്പിക്കാവുന്ന ജയിംസ് കാമറൂൺ ഒരുക്കുന്ന അവതാർ രണ്ടാം ഭാഗത്തിൽ ട്രെയിലർ ഔദ്യോഗികമായി പുറത്തിറങ്ങി. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ബ്രഹ്മാണ്ഡ കാഴ്ചകൾ തന്നെയാണ്.

ത്രിഡി കാഴ്ചകളുടെ വിസ്മയ ലോകം തന്നെ ചിത്രം സമ്മാനിക്കും എന്ന എല്ലാവിധ സൂചനയും ഈ ട്രെയിലർ നൽകുന്നുണ്ട്. 1 മിനിറ്റ് 37 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിലെ ദൃശ്യങ്ങൾ പുതു വിസ്മയ കാഴ്ചകളിലേക്ക്‌ പ്രേക്ഷകനെ കൂട്ടികൊണ്ട് പോകും എന്ന ഉറപ്പാണ് നൽകുന്നത്. ട്രെയിലർ കാണാം:

ചിത്രത്തിന്റെ ട്രെയിലറിന് ഒപ്പം നൽകുന്ന വിവരണം പ്രകാരം ആദ്യ ചിത്രത്തിലെ സംഭവങ്ങൾ നടന്ന് ഒരു ദശാബ്ദത്തിന് ശേഷമുള്ള കഥയാണ് “അവതാർ: ദി വേ ഓഫ് വാട്ടർ” പറയുന്നത്. ജേക്ക്, നെയ്തിരി അവരുടെ കുട്ടികളും അടങ്ങിയ കുടുംബത്തിന്റെ കഥയിൽ നിന്ന് തുടങ്ങി അവരെ പിന്തുടരുന്ന പ്രശ്‌നങ്ങൾ, പരസ്‌പരം സുരക്ഷിതരായിരിക്കാൻ അവർ ചെയ്യുന്ന കാര്യങ്ങൾ, ജീവിച്ചിരിക്കാൻ അവർ നടത്തുന്ന പോരാട്ടങ്ങൾ, അവർ സഹിക്കുന്ന ദുരന്തങ്ങൾ തുടങ്ങിയവ ആയിരിക്കും ചിത്രത്തിന്റെ ഉള്ളടക്കം.

കാമറൂണും ജോൺ ലാൻഡൗവും ചേർന്ന് നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിൽ സോ സൽദാന, സാം വർത്തിംഗ്‌ടൺ, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ക്ലിഫ് കർട്ടിസ്, ജോയൽ എന്നിവർ അഭിനയിക്കുന്നു. ഡേവിഡ് മൂർ, എഡി ഫാൽക്കോ, ജെമൈൻ ക്ലെമന്റ്, കേറ്റ് വിൻസ്ലെറ്റ് എന്നിവർ അഭിനയിക്കുന്നു. ഡിസംബർ 18ന് ചിത്രം തീയേറ്ററുകളിൽ എത്തും.

“അല്പം പക്വത ആയിട്ടുള്ള ആൾക്കാർക്കൊക്കെ വളരെ ഇഷ്ടപ്പെടും”, സിബിഐ 5നെ കുറിച്ച് എസ് എൻ സ്വാമി…

താരപകിട്ടോടെ ‘ട്വൽത്ത് മാൻ’; ശ്രദ്ധേയമായി ക്യാരക്റ്റർ പോസ്റ്ററുകൾ…