‘അതിമനോഹരം കുമ്പളങ്ങി നെറ്റ്സ്, എനിക്കും ചെയ്യണം ഇതുപോലൊരു ചിത്രം’: കാർത്തി

0

‘അതിമനോഹരം കുമ്പളങ്ങി നെറ്റ്സ്, എനിക്കും ചെയ്യണം ഇതുപോലൊരു ചിത്രം’: കാർത്തി

മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടി മുന്നേറുന്ന മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ചു തമിഴ് സൂപ്പർതാരം കാർത്തി. ചിത്രം കണ്ട് ഇഷ്ടമായ കാർത്തി ‘കുമ്പളങ്ങി നൈറ്റ്‌സ്’ അതിമനോഹരം ആണ് എന്നു ട്വീറ്റ് ചെയ്തതിരിക്കുക ആണ്.

സുഗമമായി മുന്നോട്ടു നീങ്ങുന്ന ചിത്രം ഒരേ സമയം ഭവതരളമാകുകയും രസിപ്പിക്കുകയും ചെയ്യുന്നു എന്ന് കാർത്തി ട്വീറ്റ് ചെയ്യുന്നു. ഒരിക്കൽ ഇതുപോലെ ഒരു ചിത്രം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നദ്ദേഹം പറയുന്നു.

ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ കുമ്പളങ്ങി നെറ്റ്സ് മധു സി നാരായൺ ആണ് സംവിധാനം ചെയ്തത്. ഫഹദ് ഫാസിൽ, നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

സൗബിൻ ഷഹീർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, ഫഹദ്‌ ഫാസിൽ, അന്ന ബെൻ, മാത്യു തോമസ് എന്നിവർ ആയിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇതിനോടകം ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി കേരളത്തിൽ പ്രദർശനം തുടരുക ആണ്.