കട്ട കലിപ്പിൽ തോക്കിന്‍റെ മുന്നിൽ മമ്മൂട്ടി; അബ്രഹാമിന്‍റെ സന്തതികൾ പുതിയ പോസ്റ്റർ പുറത്തിറങ്ങി!
ഈ വർഷത്തെ നാലാമത്തെ മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുക ആണ് ആരാധകർ. ഷാജി പാടൂർ ഒരുക്കുന്ന അബ്രഹാമിന്‍റെ സന്തതികൾ ആണ് അടുത്ത മമ്മൂട്ടി ചിത്രം. ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ നല്ല പ്രതികരണം ആണ് ആരാധകർ നൽകിയത്. ഇപ്പോൾ ഇതാ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പുറത്തുവന്നിരിക്കുന്നു.
തോക്കിന്‍റെ മുന്നിൽ പേടി ഇല്ലാതെ കട്ട കലിപ്പിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഭയം തീരെ ഇല്ലാത്ത ശക്തനായ ഒരു കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വ്യക്തം. ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്.
ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം സംവിധാനം ചെയ്ത മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ ഹനീഫ് ആദേനി ആണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ പോലീസ് സ്റ്റോറി എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകർക്ക് ആഘോഷമാക്കാൻ ഉള്ളതൊക്കെ കരുതിവെക്കും എന്ന് തീർച്ച.
കസബ എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ച ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
എ ആര്‍ റഹ്മാന്‍ ഷോ 12ന് കൊച്ചിയില്‍; ടിക്കറ്റ് ബുക്ക് ചെയ്യാം