in

അരങ്ങേറ്റ ചിത്രവും രണ്ടാം ചിത്രവും 50 കോടി ക്ലബിൽ; ‘ആവേശം’ സംവിധായകൻ ജിത്തു മാധവന് അപൂർവ്വ നേട്ടം…

അരങ്ങേറ്റ ചിത്രവും രണ്ടാം ചിത്രവും 50 കോടി ക്ലബിൽ; ‘ആവേശം’ സംവിധായകൻ ജിത്തു മാധവന് അപൂർവ്വ നേട്ടം…

വലിയ താരനിര ഒന്നുമില്ലാതെ ഒരു ചിത്രം ഒരുക്കി അരങ്ങേറ്റം നടത്തുക, അത് തിയേറ്ററിൽ ആഘോഷമാകുന്നു, 50 കോടി ക്ലബ് ചിത്രമായി അത് മാറുന്നു. രോമാഞ്ചം സംവിധാനം ചെയ്ത് ജിത്തു മാധവൻ എന്ന സംവിധായകൻ കഴിഞ്ഞ വർഷം നടത്തിയത് സ്വപ്ന തുല്യമായ അരങ്ങേറ്റമായിരുന്നു. ഇപ്പോളിതാ ജിത്തു ഒരുക്കിയ രണ്ടാമത്തെ ചിത്രമായ ആവേശവും തിയേറ്ററുകളിൽ ആഘോഷമാകുകയാണ്. ഈ ചിത്രവും 50 കോടി ചിത്രമായി മാറിയിരിക്കുന്നു. ആദ്യത്തെ രണ്ട് ചിത്രവും 50 കോടി ക്ലബിൽ എത്തിച്ച് അപൂർവ്വം നേട്ടം സ്വന്തമാക്കിയിരിക്കുക ആണ് ജിത്തു.

ഫഹദ് ഫാസിലിനെ ഒരു കൊമേഴ്സ്യൽ ഹീറോ ആയി റിബ്രാൻഡ് ചെയ്തു ജിത്തു അവതരിപ്പിച്ച ഈ ചിത്രം 50 കോടി ക്ലബ്ബിൽ എത്താൻ വേണ്ടി വന്നത് വെറും 6 ദിവസങ്ങൾ മാത്രമാണ്. ഫഹദ് ഫാസിലിൻ്റെ എടാ മോനേ എന്ന വിളി ഒക്കെ സോഷ്യൽ മീഡിയയിലും നാട്ടിലും എങ്ങും ട്രെൻഡ് ആകുന്ന കാഴ്ച ആണ് കാണാൻ കഴിയുന്നത്. തിയേറ്ററുകളിൽ നൃത്ത ചുവടുകൾ വെച്ചാണ് സുഷിൻ ശ്യാമിൻ്റെ സംഗീതതത്തിന്റെ അകമ്പടിയിൽ പ്രേക്ഷകർ ചിത്രത്തെ കൊണ്ടാടുന്നത്. എല്ലാകൊണ്ടും മലയാളം ആഘോഷമാക്കുകയാണ് ഈ ചിത്രത്തെ.

‘രോമാഞ്ചം’ പോലെ തന്നെ ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ആവേശം’ മൂന്ന് കോളേജ് വിദ്യാർത്ഥികളെയും രംഗ എന്ന ഗുണ്ടയെയും ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രമാണ്. വിദ്യാർത്ഥികൾ കോളേജിൽ ഒരു പ്രശ്നത്തിൽ അകപ്പെടുകയും ലോക്കൽ സപ്പോർട്ട് ആവശ്യം വരികയും അതിനായുള്ള അവരുടെ അന്വേഷണം രംഗ എന്ന ഗുണ്ടയിലേക്ക് എത്തുന്നു. തുടർന്നു നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക.

സ്റ്റാർഡത്തിന്റെ കിരീടം തേടി ടൊവിനോ, ഒപ്പം ചുവട് വെച്ച് ഭാവന; ‘നടികർ’ പ്രൊമോ സോങ് പുറത്ത്…

മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പവിത്രം പാട്ടിൻ്റെ പശ്ചാത്തലത്തിൽ പങ്കുവെച്ച് ശോഭന…