in

50 കോടി ക്ലബ്ബിൽ ‘ആവേശം’; ‘ഭീഷ്മ പർവ്വ’ത്തിന്റെ ആ റെക്കോർഡ് ചിത്രം മറികടന്നു…

50 കോടി ക്ലബ്ബിൽ ‘ആവേശം’; ‘ഭീഷ്മ പർവ്വ’ത്തിന്റെ ആ റെക്കോർഡ് ചിത്രം മറികടന്നു…

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ആവേശം ഇന്ന് തീയറ്ററുകളിൽ ആറ് ദിവസം പിന്നീടുന്നത് മലയാളത്തിന് മറ്റൊരു അൻപത് കോടി ക്ലബ് സമ്മാനിച്ചു കൊണ്ട് ആണ്. ഇതൊടു കൂടി ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബിൽ എത്തുന്ന നാലാമത്തെ ചിത്രമായി ഈ ആക്ഷൻ കോമഡി ചിത്രം മാറിയിട്ടും ഉണ്ട്. മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വവും ആറ് ദിവസം കൊണ്ട് ആയിരുന്നു അൻപത് കോടി ക്ലബ്ബിൽ എത്തിയത്. മോർണിംഗ് ഷോകളിൽ തന്നെ ആവേശം അൻപത് കോടി നേട്ടം സ്വന്തമാക്കിയപ്പോൾ ഭീഷ്മ പർവ്വം അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപെട്ടു.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് അഞ്ച് ദിവസം കൊണ്ട് 49 കോടി നേടിയ ചിത്രം ആറാം ദിവസം 6 കോടിയോളം കളക്ഷൻ നേടി 55 കോടി കളക്ഷനിൽ എത്തിയിരിക്കുകയാണ്. ആടുജീവിതം, ലൂസിഫർ എന്നീ ചിത്രങ്ങൾ വേഗത്തിൽ അൻപത് കോടി ക്ലബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്. ഇരു ചിത്രങ്ങളും 50 കോടി മറികടന്നത് നാലാം ദിവസം ആണ്. അഞ്ച് ദിവസം കൊണ്ട് 50 കോടി നേടിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ആണ് മൂന്നാം സ്ഥാനത്ത്.

മൂന്ന് കോളേജ് വിദ്യാർത്ഥികളെയും രംഗ എന്ന ഗുണ്ടയെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് ആവേശം പറയുന്നത്. രംഗ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ നടത്തിയ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തിയേറ്ററുകളിൽ പ്രേക്ഷകർക്കിടയിൽ ആരവങ്ങൾ തീർക്കാൻ ആവേശത്തെ സഹായിച്ച മറ്റൊരു പ്രധാന ഘടകം സുഷിൻ ശ്യാമിൻ്റെ സംഗീതം ആണ്.

“ഈ സിനിമ കണ്ടപ്പോൾ ഞാനും എൻ്റെ പഴയ കാലങ്ങളിലേക്ക് പോയി”, ‘വർഷങ്ങൾക്ക് ശേഷം’ സിനിമയ്ക്ക് കയ്യടിച്ച് മോഹൻലാലും…

സ്റ്റാർഡത്തിന്റെ കിരീടം തേടി ടൊവിനോ, ഒപ്പം ചുവട് വെച്ച് ഭാവന; ‘നടികർ’ പ്രൊമോ സോങ് പുറത്ത്…