in , ,

ആക്ഷൻ സീനുകളുടെ അകമ്പടിയിൽ ‘ആറാട്ട്’ ട്രെയിലർ എത്തി…

ആക്ഷൻ സീനുകളുടെ അകമ്പടിയിൽ ‘ആറാട്ട്’ ട്രെയിലർ എത്തി…

അടുത്തതായി തിയേറ്റർ റിലീസിനായി തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു മാസ് ആക്ഷൻ എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആറാട്ടിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.

ആരാധകർക്ക് തീയേറ്ററുകളിൽ ആഘോഷമാക്കാൻ കഴിയുന്ന എല്ലാ ചേരുവകളും നിറഞ്ഞൊരു മാസ് ആക്ഷൻ ചിത്രം ആണ് ആറാട്ട് എന്ന സൂചനകൾ നൽകുന്ന ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ട്രെയിലർ കാണാം:

ആക്ഷനും കോമഡിയും ഒക്കെ നിറഞ്ഞ ഒരു ആഘോഷ ചിത്രത്തിനുള്ള പ്രതീക്ഷ ആണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതിഥി താരമായി ചിത്രത്തിൽ എത്തുന്ന എആർ റഹ്മാന്റെ രംഗങ്ങളും ട്രെയിലറിൽ കാണാൻ കഴിയും. വീണ്ടും ഒരു മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായി റഹ്മാൻ എത്തുന്നത് തീയേറ്ററിൽ വലിയ ആവേശം തീർക്കും എന്നത് തീർച്ച.

ശ്രദ്ധ ശ്രീനാഥ്‌ ആണ് നായികാ വേഷത്തിൽ എത്തുന്നത്. സിദ്ദിഖ്, സായ്കുമാർ, വിജയരാഘവൻ, ജോണി ആന്റണി, റിയാസ് ഖാൻ, നെടുമുടി വേണു, നന്ദു, കൊച്ചു പ്രേമൻ, ഷീല, സുരഭി ലക്ഷ്‌മി, തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട് എന്ന പ്രത്യേകതയും ഉണ്ട്. വിജയ് ഉലകനാഥ്‌ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവഹിച്ചിരിക്കുന്നു. സംഗീതം രാഹുൽ രാജ്.

അഞ്ജലി മേനോന്‍റെ ചിത്രത്തിൽ പ്രണവും നസ്രിയയും ഒന്നിക്കുന്നു?

‘ആറാട്ട്’ റിലീസ് പ്രഖ്യാപിച്ചു; ഫെബ്രുവരി 18ന് തീയേറ്ററുകളിൽ എത്തും…