in

പുതുവർഷത്തിൽ തല വരവ് അറിയിക്കും; ആറാട്ട് ട്രെയിലർ വരുന്നു…

പുതുവർഷത്തിൽ തല വരവ് അറിയിക്കും; ആറാട്ട് ട്രെയിലർ വരുന്നു…

സൂപ്പർതാരം മോഹൻലാലിനെ ഒരിക്കൽ കൂടി മാസ്സ് പരിവേഷത്തിൽ കാണാൻ കഴിയുന്നു എന്നതാണ് ആറാട്ട് എന്ന ചിത്രത്തിൽ പ്രേക്ഷകർ കൽപ്പിക്കുന്ന പ്രതീക്ഷ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ്‌ തീയതി ആറാട്ട് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുക ആണ്.

പുതുവർഷ ദിനത്തിൽ ആണ് ആറാട്ട് ട്രെയിലർ പുറത്തുവരുന്നത്. ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് ആണ് ട്രെയിലർ റിലീസ്. പുതുവർഷം ആഘോഷത്തോടെ തുടങ്ങുമ്പോൾ അതിന് മാറ്റ് കൂട്ടും ഈ മാസ്സ് ചിത്രത്തിന്റെ ട്രെയിലർ എന്നത് തീർച്ച.

ബോക്സ് ഓഫീസിൽ ആഘോഷമാക്കുന്ന ചിത്രങ്ങൾ ഒരുക്കുന്ന ഉദയകൃഷ്ണ ആണ് ആറാട്ടിന് തിരക്കഥ ഒരുക്കിയത്. ബി ഉണ്ണികൃഷ്ണന് വേണ്ടി ആദ്യമായാണ് ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നത്. ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ട്കെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് ആറാട്ട്. അവസാനം ഇരുവരും ഒന്നിച്ചത് 2017ൽ പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു.

ജി പി എന്ന് അറിയപ്പെടുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ചിത്രീകരിച്ച വലിയ ചിത്രങ്ങളിൽ ഒന്നാണ് ആറാട്ട്.

മലയൻകുഞ്ഞ് ട്രെയിലർ: എ ആര്‍ റഹ്മാന്‍റെ സംഗീതത്തിൽ ഉരുൾപൊട്ടലും അതിജീവനവും…

തുടർഭാഗങ്ങൾക്ക് ഒരു അതി ഗംഭീര തുടക്കം; ‘മിന്നൽ മുരളി’യുടെ ദൗത്യം വിജയകരം…