in

നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി!

നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി!

വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ആറാട്ടിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക ദൗത്യത്തിനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്‌ എത്തുന്ന ഗോപന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ആറാട്ട് ഒഫീഷ്യല്‍ പോസ്റ്റര്‍:

ഉദയ കൃഷ്ണ ആണ് ഈ മാസ് ആക്ഷന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിക്രം വേദ, മാരാ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഐഎഎസ് ഓഫീസര്‍ ആയാണ് ശ്രദ്ധ എത്തുന്നത്.

നെടുമുടി വേണു, സായികുമാര്‍, സിദ്ദിഖ്, ഇന്ദ്രൻസ്, വിജയരാഘവൻ, നന്ദു, ജോണി ആന്റണി, സ്വാസിക, മാളവിക, രാഘവൻ, ബിജു പപ്പൻ, ഷീല, രചന നാരയണന്‍കുട്ടി തുടങ്ങിയവര്‍ ആണ് മറ്റു താരങ്ങള്‍.

ആരാധകർക്ക് ഒപ്പം മാസ്റ്റർ കണ്ട് ദിലീപ്; ഇന്ന് ചരിത്രപരമായ ദിവസം എന്ന് പ്രതികരണം…

drishyam 2 review

വീണ്ടും ആവര്‍ത്തിച്ചു ആ ദൃശ്യവിസ്മയം; ദൃശ്യം 2 റിവ്യൂ വായിക്കാം…