ആട് 2 ട്രെയിലര്‍: 24 മണിക്കൂര്‍ ആകും മുന്‍പേ സോഷ്യല്‍ മീഡിയകളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍

0

ആട് 2 ട്രെയിലര്‍; 24 മണിക്കൂര്‍ ആകും മുന്‍പേ സോഷ്യല്‍ മീഡിയകളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍

 

ഇന്നലെ റിലീസ് ചെയ്ത ആട് 2 എന്ന ചിത്രത്തിന്‍റെ ട്രെയിലറിന് ചരിത്ര നേട്ടം. പുതിയ യൂട്യൂബ് റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടാണ് ആട് 2 ട്രെയിലര്‍ മുന്നേറുന്നത്. റിലീസ് ചെയ്തു 24 മണിക്കൂറിന് മുന്നേ തന്നെ ഒരു മില്യൺ വ്യൂസ് യൂട്യൂബിൽ നേടിയ ഈ ട്രെയിലർ ഇപ്പോൾ അറുപത്തിഅയ്യായിരത്തിന് മുകളില്‍ ലൈക്ക്‌സും നേടി കഴിഞ്ഞു.

ഏറ്റവും വേഗത്തിൽ ഒരു മില്യൺ വ്യൂസും അന്‍പതിനായിരം ലൈക്ക്‌സും നേടിയ മലയാളം ടീസർ /ട്രെയിലര്‍ റെക്കോർഡ് ഇപ്പോൾ ആട് 2 ന്‍റെ പേരിലായി കഴിഞ്ഞു. യൂട്യൂബ് റിലീസിനൊപ്പം ഫേസ്ബുക്കിലും ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. ഫേസ്ബുക്ക്‌ കാഴ്ചക്കാരും 1 മില്യണ്‍ കവിഞ്ഞു. ആകെ 2 മില്യണിലധികം കഴ്ക്കാരെ 24 മണിക്കൂര്‍ ആകും മുന്‍പേ ആട് 2 നേടി കഴിഞ്ഞു.

 

 

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് മിഥുൻ സംവിധായകനായി അരങ്ങേറിയത്. തിയേറ്ററിൽ ഓളം സൃഷ്ടിക്കാതെ പോയ ആ ചിത്രം പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ഇടയിൽ വന്‍ സ്വീകാര്യത നേടി എടുക്കുകയായിരുന്നു. ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ആട് 2 എന്ന് നിസംശയം പറയാം.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ഈ ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ ആയി എത്തുന്നത്. ജയസൂര്യയോടൊപ്പം ആദ്യ ഭാഗത്തിലെ ഒട്ടു മിക്ക അഭിനേതാക്കളും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. വിനായകൻ, സൈജു കുറുപ്പ്, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമജൻ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിന്‍റെ ഭാഗമാണ്. ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ചിത്രത്തിലെ ഒരു ഗാനം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. ഷാജി പാപ്പനും പിള്ളേരും ഡിസംബർ 22 നു ആണ് തീയേറ്ററുകളിൽ എത്തുക.

 

aadu-2-trailer-record