in

പ്രണവ് മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ആദിയുടെ ഡബ്ബിങ് തുടങ്ങി

പ്രണവ് മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ആദിയുടെ ഡബ്ബിങ് തുടങ്ങി

പ്രണവ് മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് മലയാള സിനിമാ ലോകം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെ ആണ് പ്രണവിന്‍റെ നായകനായുള്ള അരങ്ങേറ്റം. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഡബ്ബിങ് തുടങ്ങിയ ചിത്രത്തിന്‍റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പുറത്തുവന്നു.

ഫേസ്ബുക്ക് പേജികൂടെ സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചത്. അണിയറ പ്രവർത്തകരമാരോടൊപ്പം പ്രണവ് മോഹൻലാൽ ഹെഡ്സെറ്റുമായി മൈക്കിന് മുൻപിൽ നിൽക്കുന്ന ചിത്രത്തിൽ ജിത്തു ജോസഫും ഉണ്ട്.

 

aadhi-dubbing

 

റിയലിസ്റ്റിക് ആക്ഷൻ ചിത്രമായ ആദിയിൽ സാഹസിക രംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ ആണ് പ്രണവ് മോഹൻലാൽ അഭിനയിച്ചത്. ഒരു രംഗം ചിത്രീകരിക്കുന്നിടയിൽ പ്രണവ് മോഹൻലാലിന്‍റെ കൈവിരലിന് പരിക്കും സംഭവിച്ചിരുന്നു.

ജീത്തു ജോസഫ് തന്നെ തിരക്കഥ എഴുതുന്ന ഈ ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ ചിത്രം പുലിമുരുകനിൽ വില്ലനായി എത്തിയ ജഗപതി ബാബു ഈ ചിത്രത്തിലും വില്ലൻ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

 

 

ആദിയുടെ റിലീസ് തീയതി ഔദ്യോധികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആശിർവാദ് സിനിമാസിന്‍റെ ആദ്യ ചിത്രവും മലയാള സിനിമയുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായി അന്ന് റെക്കോർഡ് തീർത്ത മോഹൻലാലിന്‍റെ നരസിംഹം പുറത്തിറങ്ങിയ ജനുവരി 26ന് തന്നെ ആദിയും തീയേറ്ററുകളിൽ എത്തും എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു.

ചിയാൻ വിക്രം മലയാളത്തിൽ

ബിജു മേനോൻ ചിത്രത്തിലൂടെ ചിയാൻ വിക്രം മലയാളത്തിൽ എത്തുന്നു

മോഹൻലാലും കമല്‍ ഹാസനും

മാസ്സ് എന്നാൽ രജനികാന്ത്, അഭിനയം എന്നാൽ മോഹൻലാലും കമല്‍ ഹാസനും: നിവിൻ പോളി