സസ്പെൻസുകൾ നിറച്ച് ‘ട്വൽത്ത് മാൻ’ ട്രെയിലർ എത്തി…

0

സസ്പെൻസുകൾ നിറച്ച് ‘ട്വൽത്ത് മാൻ’ ട്രെയിലർ എത്തി…

ജീത്തു ജോസഫ് ഒരുക്കുന്ന ‘ട്വൽത്ത് മാൻ’ ആണ് അടുത്തതായി റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം. ഒടിടി റിലീസ് ആയി ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം എത്തുന്നത്. മെയ് 20ന് ആണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിന്റെ പ്രൊമോഷനുകളും ആരംഭിച്ചു കഴിഞ്ഞു.

പോസ്റ്ററുകൾക്കും ടീസറിനും പിറകെ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ആയിരിക്കുക ആണ്. സന്തോഷത്തോടെ എല്ലാവരും ഒത്തുകൂടിയ ഒരു പാർട്ടി അസാധാരണ സംഭവങ്ങൾക്ക് വേദിയാകുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്ലോട്ട് എന്ന് ടീസറിനെ പോലെ ട്രെയിലറും വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലർ കാണാം:

പതിനൊന്ന് കൂട്ടുകാർ ഒരു രാത്രിയിൽ ഒരുമിച്ചു കൂടുന്നു അവിടെ അപരിചിതനായ പന്ത്രണ്ടാമൻ ചന്ദ്രശേഖർ ആയി മോഹൻലാൽ എത്തുന്നു. പ്രേക്ഷകരെ ദൃശ്യം സീരീസിലൂടെ എഡ്ജ് ഓഫ് ദ് സീറ്റ് സിനിമാ അനുഭവം നൽകിയ അതേ ടീം വീണ്ടും എത്തുമ്പോൾ അതേ പോലെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു സിനിമ തന്നെ വീണ്ടും സമ്മാനിക്കും എന്നാണ് ട്വൽത്ത് മാന്‍ ട്രെയിലറും ടീസറും ഉറപ്പ് നൽകുന്നത്.

മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനു സിത്താര, അനുശ്രീ, പ്രിയങ്ക നായർ, അനു മോഹൻ, രാഹുൽ മാധവ്, ലിയോണ ലിഷോയ്, ചന്ദുനാഥ്, അദിതി രവി എന്നിവരും അഭിനയിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് കെആർ കൃഷ്ണകുമാർ ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റർ വിനായക്. ട്രെയിലറിന് സംഗീതം ഒരുക്കിയത് വിഷ്ണു ശ്യാം ആണ്.